ന്യൂയോര്‍ക്ക് : സംഗീത ആലാപന രംഗത്ത് 30 വര്‍ഷം തികയ്ക്കുന്ന കേരളത്തിന്റെ വാനമ്പാടി പത്മശ്രീ കെ.എസ്.ചിത്രയും ഗായകന്‍ എം.ജി. ശ്രീകുമാറും ആദ്യമായി അമേരിക്കയില്‍ ഒന്നിക്കുന്ന ഒരേസ്വരം സിംഫണി യു.എസ്.എ. 2013 മെഗാഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യോങ്കേഴ്‌സ് പാര്‍ക്ക് ഹില്ലിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ധനശേഖരണാര്‍ത്ഥം സെപ്റ്റംബര്‍ 7-#ാ#ം തീയതി ശനിയാഴ്ച വൈകുന്നേരം 6മണിക്ക് ന്യൂയോര്‍ക്കിലെ ക്യൂന്‍ലുള്ള കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഈ സംഗീത പരിപാടി അരങ്ങേറുന്നത്. കേരളത്തില്‍ നിന്നും വരുന്ന 22 പേര്‍ അടങ്ങിയ സിംഫണി ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ കെ.എസ്.ചിത്ര, എം.ജി.ശ്രീകുമാര്‍ കൂടാതെ ലതാകൃഷ്ണ, കല്യാണി, ശ്രീനാഥ്(ഐഡിയ സ്റ്റാര്‍ സിംഗര്‍) എന്നിവര്‍ നയിക്കുന്ന ഈ മെഗാ സംഗീത പരിപാടിയുടെ ന്യൂയോര്ക്കിലെ സ്‌പോണ്‍സര്‍ ഹെഡ്ജ് ബ്രോക്കറേജും സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചുമാണ്. നോര്‍ത്ത് അമേരിക്കയില്‍ ഉടനീളം, ഡിട്രോയിറ്റ്, ടൊറോന്റോ, ചിക്കാഗോ, മിനിയോപോലിസ്, മയാമി, താമ്പാ, ഓസ്റ്റിന്‍, എഡ്മണ്‍ടണ്‍, ഡാളസ്, ഹൂസ്റ്റണ്‍ എന്നീ പ്രധാന നഗരങ്ങളില്‍ ലഭിച്ച ആവേശകരമായ വരവേല്‍പ്പിനു ശേഷമാണ് “ഒരേസ്വരം” കലാകാരന്മാര്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേരുന്നത്. നടന്ന എല്ലാ ഷോകളും നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ച് അമേരിക്കന് മലയാളികളുടെ ഇടയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രയും, എം.ജി. ശ്രീകുമാര്‍ സംഘവും. തിരുവല്ലാ മാര്‍ത്തോമാ കോളജിലെ മുന്‍ കെമിസ്ട്രി പ്രൊഫസ്സറും, Nassau County Public works Department മുന്‍ ഡയറക്ടറും ഉം ആയ ശ്രീ.പി.ഐ. ജോണ്‍ ഒരേസ്വരം എന്ന ഈ സംഗീത പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍ ആയി എല്ലാ പ്രോത്സാഹനവും നല്‍കുന്നു. ഭാരതത്തിന്റെ അഭിമാനമായി മാറിയ ഈ അനുഗ്രഹീത ഗായകരുടെ സംഗീത സപര്യമ മുപ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന ആഘോഷ വേളയില്‍ നിങ്ങളും പങ്കാളികളാകുക. ഈ പ്രോഗ്രാം കാണുന്നതിനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്. ഒരേ സ്വരം മെഗാ ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. ജേക്കബ് ചാക്കോ(റജി)- പ്രോഗ്രാം കോര്‍ഡിനേറ്റര്‍-914 439- 0800, ബാബു പൂപ്പള്ളി(ട്രഷറര്‍)-(914) 720 781, സാജന്‍ മാത്യൂ(സെക്രട്ടറി)- (914) 772 4043, വര്‍ഗീസ് എബ്രഹാം(ജോയിന്റ് ട്രഷറര്‍)- 914) 646- 0878, മേരി എണ്ണച്ചേരില്‍( ജോയിന്റ് സെക്രട്ടറി)- 914) 762-0858. sulekha.com ല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
Comments