ഐപിടിവി പ്ലാറ്റ് ഫോമിലൂടെ ഇപ്പോള്‍ പ്രേക്ഷകരിലെത്തിക്കൊണ്ടിരിക്കുന്ന ഓര്‍ത്തഡോക്സ് ടിവി ഉളളടക്കത്തിലും അവതരണത്തിലും നൂതനമായ മാറ്റങ്ങള്‍ വരുത്തി സമൂലമായ ഒരു പരിവര്‍ത്തനത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന്‍ പ്രകാരമായി ട്രൈസ്റ്റേറ്റ് ഏരിയായിലെ ഓര്‍ത്തഡോക്സ് ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ യോങ്കേഴ്സില്‍ കൂടി താഴെപ്പറയുന്ന തീരുമാനങ്ങള്‍ എടുത്തു.
പ്രദേശിക പ്രതിനിധികളെ തിരഞ്ഞെടുക്കുക. .
എല്ലാ ഓര്‍ത്തഡോക്സ് ഇടവകകളില്‍ നിന്നും പ്രതിനിധ്യം ഉറപ്പ് വരുത്തുക.
. സഭാ പിതാക്കന്മാരുടെ ജീവിതത്തെ ആധാരമാക്കിയുളള ടെലിഫിലിമുകള്‍ നിര്‍മ്മിക്കുകയും ടെലികാസ്റ്റ് ചെയ്യുകയും ചെയ്യുക.
. യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം, വീഡിയോ എഡിറ്റിംഗ് മുതലായ കാര്യങ്ങളില്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പഠിപ്പിക്കുകയും ചെയ്യുക.
. ഇന്ത്യയിലും അമേരിക്കയിലും നടക്കുന്ന സമകാലീന സംഭവങ്ങളെ ആസ്പദമാക്കി. സാമുദായിക, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലുളളവരെ പങ്കെടുപ്പിച്ചുകൊണ്ടുളള ചാനല്‍ ചര്‍ച്ചകളും, സെഷനുകളും സംഘടിപ്പിക്കുക.
ബോര്‍ഡ് അംഗങ്ങളായ പോള്‍ കറുകപ്പിളളില്‍, ഷാജി വര്‍ഗീസ്, തിരുവല്ലാ ബേബി, ഷാജന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. എബി ഡേവിസ്, റെജി കെ. വര്‍ഗീസ്, റെജി ഫിലിപ്പ് എന്നിവരെ യഥാക്രമം സെക്ഷന്‍ മാനേജര്‍, സൌണ്ട് എഞ്ചിനീയര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നീ പദവികളോടെ ഓര്‍ത്തഡോക്സ് ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍, അപ്പോയിന്റ് ചെയ്യുവാനും തീരുമാനിച്ചു.
Comments