ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ നാമം(നായർ മഹാമണ്ഡലം ആൻഡ് അസ്സോസിയേറ്റഡ് മെമ്പേഴ്സ്) സെപ്റ്റംബർ 22ന് (ഞായർ) ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. മണ്‍റോയിലെ അലക്സ് കോർട്ടിൽ അരങ്ങേറുന്ന പരിപാടികൾ പരമ്പരാഗതമായ രീതിയിലുള്ളവയും എന്നാൽ പുതുമ നിറഞ്ഞതുമായിരിക്കുമെന്ന് പ്രസിഡന്റ് മാധവൻ ബി. നായർ പറഞ്ഞു. പ്രവേശനം സൗജന്യമാണ്. രാവിലെ 10 മണി മുതൽ പരിപാടികൾ ആരംഭിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ആടി രസിക്കാൻ ഊഞ്ഞാൽ കെട്ടുന്നുണ്ട്. നാമം പ്രവർത്തകർ അത്തപ്പൂക്കളമൊരുക്കും. താലപ്പോലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി തമ്പുരാനെ എതിരേറ്റാനയിക്കും. കൈകൊട്ടിക്കളി, ഗാനമേള, കുട്ടികൾ അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടികൾ, ഓണപ്പാട്ടുകൾ, ഓണസന്ദേശങ്ങൾ എന്നിവയ്ക്ക് ശേഷം വിഭവസമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. അതു കഴിഞ്ഞ് കുട്ടികളുടെ പുസ്തകപാരായണം, കസേരകളി, വടംവലി തുടങ്ങി ആസ്വാദ്യകരമായ വിവിധയിനം മത്സരങ്ങളാണ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യും. ഓണാഘോഷ പരിപാടികളുടെ കണ്‍വീനർ അഞ്ജലി ഹരിഹരന്റെ നേതൃത്വത്തിൽ നാമം അംഗങ്ങൾ പരിപാടികൾ വൻവിജയമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. നാമത്തിന്റെ മറ്റു പരിപാടികൾ പോലെ തന്നെ കുടുംബത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ഒത്തുചേരലായിയിരിക്കും ഇതെന്നും പരിപാടിയിൽ പങ്കു ചേരാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും പ്രസിഡന്റ് മാധവൻ ബി. നായർ, വൈസ് പ്രസിഡന്റ് ജിതേഷ് തമ്പി, സെക്രട്ടറി ബിന്ദു സഞ്ജീവ് കുമാർ എന്നിവർ പറഞ്ഞു.
Date: Sept 22, 2013
Venue: 1 Alex Ct Monroe, NJ 08831
Contact: Madhavan B Nair 732 718 7355
Anjali Hariharan 732 735 8090
Geatesh Thampy 732 8042360
Bindu Sanjeevkumar 908 962 8889
Comments