നോര്‍ത്ത് കരോളിന: ഗ്രേറ്റര്‍ കരോളിന കേരളാ അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ഓണാഘോഷം ഈവര്‍ഷം സെപ്‌റ്റംബര്‍ 14ന് ശനിയാഴ്‌ച രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 മണി വരെ കാരിയിലുള്ള ഗ്രീന്‍ ഹോപ് ഹൈസ്‌കൂളില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ജനപങ്കാളിത്തത്തോടെ കേരളത്തിന്റെ തനതായ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുന്ന കഴിഞ്ഞ 25 വര്‍ഷങ്ങളായി നോര്‍ത്ത് കരോളിന മലയാളികളുടെ ഏക സംഘടനയാണ് ജി.സി.കെ.എ. ചെണ്ടമേളം, മഹാബലിക്ക് വരവേല്‍പ്, തിരുവാതിര, മോഹിനിയാട്ടം, പുലിക്കളി, കോല്‍കളി, ജി.സി.കെ.എയിലെ പ്രഗത്ഭരായ അംഗങ്ങളുടെ വിവിധയിനം കലാപരിപാടികള്‍ എന്നിവ ഈ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. രാവിലെ 10.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് പൂക്കള മത്സരം, ഈവര്‍ഷത്തെ കര്‍ഷകശ്രീയെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം എന്നിവയും ഓണസദ്യയും ഒരുമണിയോടുകൂടി കലാസന്ധ്യയ്‌ക്കും തുടക്കമാകും എന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ ഓണാഘോഷപരിപാടികളില്‍ പങ്കുചേരാന്‍ നോര്‍ത്ത് കരോളിനയിലുള്ള എല്ലാ മലയാളികളേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രസിഡന്റ് ബിജു പാറയിലും കമ്മിറ്റി അംഗങ്ങളും അറിയിച്ചു.
Comments