edwardoമെംഫിസ് (ടെന്നിസ്സി) : 49 വയസ്സുള്ള ജുനിയര്‍ അക്കാദമി പ്രിന്‍സിപ്പാള്‍ സ്യൂസറ്റ് യോര്‍ക്കിനെ കുത്തികൊലപ്പെടുത്തിയ 16 കാരന്‍ എഡ്വേര്‍ഡോ മാര്‍മോലയെ 35 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ച് കൊണ്ട് മെംഫിസ് ക്രിമിനല്‍ കോര്‍ട്ട് ജഡ്ജി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു. 2011 സ്കൂള്‍ അദ്ധ്യയന വര്‍ഷം ആരംഭിച്ചു മൂന്നാം ദിവസവാണ് ഹൈസ്കൂള്‍ പ്രിന്‍സിപ്പാളിനെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് ക്രൂരമായി കുത്തികൊലപ്പെടുത്തിയത്. പ്രതി കുറ്റം ഏറ്റെടുത്തതിനാല്‍ ജഡ്ജി ഇന്ന് തന്നെ ശിക്ഷ വിധിക്കുകയായിരുന്നു.കൊല നടത്തുമ്പോള്‍ പ്രതിയുടെ പ്രായം 16 വയസ്സ് ആയിരുന്നുവെങ്കിലും മൈനര്‍ ആണന്നുള്ള ആനുകൂല്യം കോടതി പ്രതിക്ക് നല്‍കിയില്ല. കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു എന്ന് കോടതി പറഞ്ഞതിനു ശേഷം,പ്രതിയുടെ അഭിപ്രായം കോടതി ആരാഞ്ഞു.വിധിയെക്കുറിച്ച് ഞാന്‍ തികറ്റും ബോധവാനാണന്നും,വിദ്യാലയങ്ങളില്‍ നിരവധി അക്രമ സംഭവങ്ങള്‍ ഇന്ന് നടക്കുന്നുണ്ടെന്നും,ഞാന്‍ ചെയ്ത പ്രവൃത്തി അതില്‍ ഏറ്റവും ഹീനമാണെന്നും പ്രതി സമ്മതിച്ചു. കുറ്റകൃത്യം നടത്തുന്നതിനു മുന്‍പ് അതിനുള്ള പരിശീലനം മാസങ്ങളായി നടത്തിയിരുന്നു എന്ന പ്രതിയുടെ കുറ്റസമ്മതം കോടതി വളരെ ഗൗരവത്തിലാണ് എടുത്തത്.പ്രിന്‍സിപ്പളിന്റെ കുടുംബാംഗങ്ങളോട് മാപ്പപേക്ഷിക്കുവാനും പ്രതി സന്നദ്ധത പ്രകടിപ്പിച്ചു.35 വര്‍ഷത്തിനുള്ളില്‍ പരോള്‍ ലഭിക്കുന്നതിനുള്ള അര്‍ഹത പോലും പ്രതിക്കില്ലന്ന് കോടതി ചൂണ്ടിക്കാട്ടി.
Comments