്യlഗ്നന്ഥനPadma_chandrakkala ഒാസ്റ്റിന്‍:- അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ടെക്സസ് സംസഥാനത്ത് വൂഫിങ് കഫ് വ്യാപകമാകുന്നതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഒാഫ് ഹെല്‍ത്ത് അധികൃതര്‍ ഇന്ന് നിര്‍ദ്ദേശം നല്‍കി. മാരകമായ ഈ രോഗം തടയുന്നതിനുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വായുവിലൂടെ അതിവേഗം വ്യാപിക്കുന്ന ഈ രോഗം കുഞ്ഞുങ്ങളെ മാത്രമല്ല ഏതു പ്രായത്തിലുള്ളവര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അഭിപ്രായപ്പെട്ടു. ഇതിനകം 2000 പേര്‍ക്കെങ്കിലും ഈ രോഗം പിടിപ്പെട്ടു ചികിത്സ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2 കുട്ടികള്‍ രോഗം ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്. വൂഫിങ് കഫ് ബാധിച്ചവര്‍ പുറത്തു സഞ്ചരിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതു രോഗം മറ്റുള്ളവരിലേക്കു പകരാതിരിക്കുന്നതിന് ഇടയാക്കും. ഈ വര്‍ഷത്തില്‍ പ്രത്യേകം ജാഗ്രത പലര്‍ത്തണമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
Comments