വാഷിംഗ്ടണ്‍ ഡി.സി.: വാഷിംഗ്ടണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ദൈവമാതാവിന്റെ സൂനോയോ പെരുന്നാളും ഇടവകയുടെ വാര്‍ഷികവും സ്മുചിതമായി ആഘോഷിച്ചു. ആഗസ്റ്റ് 17,18 തിയ്യതികളില്‍ നടന്ന ആഘോഷ കര്‍മ്മങ്ങള്‍ക്ക് വെരി. റവ. ഗീവര്‍ഗീസ് പുത്തൂര്‍കുടിലില്‍ കോര്‍ എപ്പിസ്ക്കോപ്പാ നേതൃത്വം നല്‍കി. ആഗസ്റ്റ് പതിനേഴാം തിയ്യതി വൈകീട്ട് 6:30-ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് സുവിശേഷ പ്രസംഗവും നടത്തപ്പെട്ടു. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ചരിത്രവും, സിറിയന്‍ ഓര്‍ത്തഡോക്സ് ആരാധനാക്രമങ്ങളും, ദൈവശാസ്ത്രവും ആധാരമാക്കി വന്ദ്യ കോര്‍ എപ്പിസ്ക്കോപ്പാ അച്ചന്‍ നടത്തിയ പ്രസംഗം ഉത്തേചനജനകമായിരുന്നു. ആഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് 9:45-ന് വി. കുര്‍ബ്ബാനയും നടത്തപ്പെട്ടു. വി. കുര്‍ബ്ബാനാനന്തരം റാസ, ഉല്പ്പന്ന ലേലം സ്നേഹവിരുന്ന് എന്നിവയും നടത്തപ്പെട്ടു. വികാരി റവ. ഫാദര്‍ ജോയ് കളപ്പുരയില്‍ നന്ദി പ്രകാശിപ്പിച്ചു.
Comments