You are Here : Home / USA News

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയില്‍ വിസ്‌കോ ദര്‍ശന്‍

Text Size  

Story Dated: Wednesday, September 04, 2013 12:16 hrs UTC

ഷിക്കാഗോ: എല്ലാവര്‍ഷവും അമേരിക്കയിലെ പൊതു അവധി ദിവസമായ ലേബര്‍ ഡേയില്‍, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയില്‍ നിന്നും സംഘടിപ്പിക്കുന്ന വിസ്‌കോ ദര്‍ശന്‍ ഈ വര്ഷവും സംഘടിപ്പിച്ചു. സെപ്റ്റംബര്‍ രണ്ടിന് വിസ്‌കോണ്‍സിനിലെ ചരിത്ര പ്രസിദ്ധമായ cave of mounds എന്ന സ്ഥലത്ത് അമേരിക്കയുടെ പഴമയെ തൊട്ടറിയാനുള്ള അവസരമാണ് സംഘാടകര്‍ ഇക്കുറി ഒരുക്കിയത്. സെപ്റ്റംബര്‍ 2 തിങ്കളാഴ്ച രാവിലെ 7.30ന് വി.കുര്‍ബാനയെ തുടര്‍ന്ന് വിസ്‌കോ ദര്‍ശന്‍ യാത്ര ആരംഭിച്ചു . മൂന്നു മണിക്കൂര്‍ നീണ്ട യാത്ര ഉല്ലാസ യാത്ര എല്ലാവര്ക്കും പ്രത്യേക അനുഭുതിയുടെതായിരുന്നു. തുടര്‍ന്ന് വിസ്‌കോണ്‍സിന്‍ സ്ട്ടുവര്ട്ടിലുള്ള തടാകത്തിലും പിന്നിട് cave of the mount ലുള്ള പിച്‌നിന്ക് സ്ഥലത്തും സമയം ചെലവഴിച്ചു . തുടര്‍ന്ന് നാല് മണിക്ക് അമേരിക്കയിലെ ചരിത്ര പ്രസിദ്ധമായ cave നുള്ളില്‍ ഒരു മണിക്കൂറില്‍ അധികം വരുന്ന പഠന യാത്ര നടത്തി . പ്രസിദ്ധമായ രമ്‌ല ഏവരെയും അതിശയപ്പെടുത്തി. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം ഏവരെയും ഏവരെയും അതിശയപ്പെടുത്തി. വൈകിട്ട് 9 മണിക്ക് യാത്രാ സംഘം പള്ളിയില്‍ തിരിച്ചെത്തി . വിസ്‌കോ ദര്‍ശന്‍ 2013 ന് ഫാ . സിജു മുടകൊലില്‍, ജിനോ കക്കാട്ടില്‍, ടോമി ഏടത്തില്‍ ,സജു കണ്ണമ്പള്ളി , ജോണികുട്ടി പിള്ളവീട്ടില്‍ , സജി പൂതൃക്കയില്‍ , സി സേവിയര്‍ എന്നിവര്‍ നേതൃത്വം നല്‍കും . തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലേബര്‍ ഡേ യില്‍ നടക്കുന്ന ഈ ഉല്ലാസ യാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി എന്ന് യാത്രയില്‍ പങ്കെടുത്ത എല്ലാവരും ഒരെസ്വരത്തില്‍ അഭിപ്രായപെട്ടു .

REPORT : SAJU KANNAMPALLY

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.