യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്ക് അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ്. സിഖ് വിരുദ്ധ കലാപത്തില്‍ പങ്കുള്ളവരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഒരു സിഖ് സംഘടന നല്‍കിയ പരാതിയില്‍ ആണ് ന്യൂയോര്‍ക്ക് കോടതി സമന്‍സ് അയച്ചത്. സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്ലര്‍,കമല്‍നാഥ്,സജ്ജന്‍കുമാര്‍ എന്നിവരെ സോണിയ സംരക്ഷിക്കുവെന്നാണ് ഹരജിയില്‍ പറയുന്നത്.
Comments