ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസ്സിയേഷന് ഈ വര്‍ഷത്തെ പിക്നിക് ആഗസ്റ്റ് 31 ശനിയാഴ്ച കോങ്കേഴ്സിലുള്ള റോക്ക്ലാന്റ് സ്റ്റേറ്റ് പാര്‍ക്കില്‍ വെച്ച് നടത്തി. രാവിലെ പത്തു മണിക്ക് പ്രഭാത ഭക്ഷണത്തോടു കൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 12 മണിയോടു കൂടി ബാര്‍ബിക്യു ലഞ്ച് തുടങ്ങി. 2 മണി മുതല്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേകം വിവിധ കായിക മത്സരങ്ങള്‍ നടത്തുകയുണ്ടായി. പ്രസിഡന്റ് ബോസ് കുരുവിള, സെക്രെട്ടറി അലക്സാണ്ടര്‍ പൊടിമണ്ണില്‍, ട്രഷറര്‍ വിശ്വനാഥന് കുഞ്ഞുപിള്ള, കോ-ഓര്‍ഡിനേറ്റര്‍മാരായ ഷാജി വെട്ടം, അലക്സ് എബ്രഹാം, തമ്പി പനയ്ക്കല്‍, ജോര്‍ജ് താമരവേലില്‍ എന്നിവര്‍ ഈ വര്‍ഷത്തെ പിക്നിക്കിനു നേതൃത്വം നല്കി. വളരെയധികം ആളുകള്‍ പിക്ക്നിക്കില്‍ പങ്കെടുക്കുകയും കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുകയും ചെയ്തു. പിക്നിക്കില്‍ പങ്കെടുത്ത എല്ലാവര്ക്കും പ്രസിഡന്റ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
Comments