ഡോ. സന്തോഷ്.ടി.ജോണ്‍
ഒക്കലഹോമ: ലോകപ്രശസ്ത കുടുംബ പ്രേഷിതനും, അനുഗ്രഹീത വചന പ്രഘോഷകനും, സംഗീത സംവിധായകനും, മെസേജ് മിഷന് ഡയറക്ടറുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ നവീകരണ സെമിനാര്‍ 2013 സെപ്റ്റംബര്‍ 21-ാം തീയതി രാവിലെ 9 മുതല്‍ 5 വരെ ഒക്കലഹോമ ഹോളിഫാമിലി സീറോമലബാര്‍ ദേവാലയത്തില്‍ നടത്തപ്പെടുന്നു. “ദൈവം അനുഗ്രഹിച്ച് ഒരുക്കിയ കുടുംബ ജീവിതം, ആത്മീയ സമാധാനത്തിന്റെ പറുദീസയാക്കി മാറ്റുവാന്‍, തിരുവചന പ്രബോധനങ്ങളും, പ്രായോഗിക ജീവിത പാഠങ്ങളും, മുപ്പത് വര്‍ഷത്തെ കൗണ്‍സിലിങ് അനുഭവങ്ങളും ചേര്‍ത്ത് ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നല്കുന്ന ക്ലാസ്സുകള്‍, മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഉള്‍ക്കരുത്തും, ആത്മീയ നിറവും നല്‍കുന്നതാണ്. എല്ലാ വിശ്വാസികളും ഈ കുടുംബ നവീകരണ സെമിനാറിലും, തുടര്‍ന്നുള്ള തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് ആത്മീയ ഊര്‍ജ്ജം നേടണമെന്ന്” വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ അഭ്യര്‍ത്ഥിച്ചു. സെമിനാറിനു ശേഷം കൗണ്‍സിലിങിനും സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. കുര്യാക്കോസ് കുമ്പക്കീല്‍: 405 532 2042, ബാബു മാത്യു: 405 249 5812, ജോബി ജോസഫ്: 405 371 1974 മെസേജ് മിഷന് ഓഫീസ്: +91 944 715 4999/+91 481 253 3399 messagemission@hotmail.com / www.themessagemission.org
Comments