ന്യൂയോര്‍ക്ക്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് മിഷന് ചര്‍ച്ചില്‍ എട്ടുനോമ്പാചരണം നടന്നുവരുന്നു. ശനിയാഴ്ച രാവിലെ 8.30- മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ ഉപവാസ യോഗം നടത്തപ്പെടുന്നു. ശനിയാഴ്ച 6 മണിക്ക് വി. കുമ്പസാരം, കുര്‍ബാന എന്നിവയും നടക്കും. ഞായറാഴ്ച രാവിലെ പ്രഭാത നമസ്കാരത്തോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ഫാ. സഖറിയാസ് വള്ളിക്കോലില്‍, ഫാ. ഫിലിപ്പ് സഖറിയ എന്നിവര്‍ നേതൃത്വം നല്‍കും. ഭക്തിപൂര്‍വ്വമായ റാസയോടുകൂടി പെരുന്നാള്‍ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: കണ്‍വീനര്‍മാരായ വത്സമ്മ ജേക്കബ് (516 965 7908), പ്രിയാ ബൈജു (516 547 1794), റോനിഷ് കുറ്റിക്കാട്ടില്‍ (516 468 8460).
Comments