You are Here : Home / USA News

നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന ധ്യാനം നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 06, 2013 10:30 hrs UTC

ന്യൂയോര്‍ക്ക്‌: ഏഴാമത്‌ നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2013 ഓഗസ്റ്റ്‌ 31-ന്‌ ന്യൂയോര്‍ക്കിലെ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കുമായി ഏകദിന ധ്യാന യോഗം നടത്തപ്പെട്ടു. ഷിക്കാഗോ, ഡിട്രോയിറ്റ്‌, ബോസ്റ്റണ്‍, ലോംഗ്‌ഐലന്റ്‌, യോങ്കേഴ്‌സ്‌, ന്യൂജേഴ്‌സി, ഹാര്‍ട്ട്‌ഫോര്‍ഡ്‌, ഫിലാഡല്‍ഫിയ, വാഷിംഗ്‌ടണ്‍ ഡി.സി തുടങ്ങിയ ഇടവകകളില്‍ നിന്ന്‌ 380 -ലേറെ വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ ആരംഭിച്ച ധ്യാനയോഗത്തില്‍ ടോബി മണിമലേത്ത്‌ സുറിയാനി സഭയുടെ വിശ്വാസപ്രമാണത്തെക്കുറിച്ച്‌ ക്ലാസ്‌ എടുക്കുകയും, സഭയുടെ സത്യവിശ്വാസം എന്താണെന്ന്‌ മനസിലാകാത്തതുകൊണ്ടാണ്‌ പലപ്പോഴും വിശ്വാസികള്‍ക്ക്‌ അബദ്ധങ്ങള്‍ സംഭവിക്കുന്നതെന്നും, സഭയുടെ പ്രചാരകന്മാരായ മെത്രാപ്പോലീത്തമാരേയും വൈദീകരേയും ബഹുമാനിക്കേണ്ടതും അനുസരിക്കേണ്ടതും ഓരോ വിശ്വാസിയുടേയും കടമയാണെന്നും ഓര്‍മ്മപ്പെടുത്തി. ഉച്ചനമസ്‌കാരത്തിനും ഭക്ഷണത്തിനും ശേഷം യുവജനങ്ങള്‍ക്കായി പ്രത്യേക യോഗം ടോബി മണിമലേത്ത്‌ നടത്തുകയും തുടര്‍ന്ന്‌ ജിനു കൊച്ചുതാഴത്ത്‌ കരിയര്‍ ഗൈഡന്‍സ്‌ സെമിനാര്‍ നടത്തുകയും ചെയ്‌തു. അമ്പതില്‍പ്പരം യുവജനങ്ങള്‍ പങ്കെടുത്തു. ബഹു ജേക്കബ്‌ മറ്റപ്പള്ളില്‍ അച്ചന്‍ കുടുംബത്തെക്കുറിച്ചും കുടുംബ ജീവിതത്തില്‍ ഓരോ വിശ്വാസികളുടേയും ഉത്തരവാദിത്വത്തെക്കുറിച്ച്‌ വിശദമായി ക്ലാസ്‌ എടുക്കുകയും ചെയ്‌തു. സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസിന്റെ ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ആത്മീയനിറവുളവാക്കി. അഭി. ഇടവക മെത്രാപ്പോലീത്തയുടെ പ്രത്യേക പ്രാര്‍ത്ഥനയും, ആശീര്‍വാദത്തേയും തുടര്‍ന്ന്‌ ധ്യാനയോഗ പരിപാടികള്‍ അവസാനിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ബിബ്ലിക്കല്‍ പ്രോഗ്രാമിന്റെ ഉദ്‌ഘാടനം അഭി. സില്‍വാനോസ്‌ അയൂബ്‌ മെത്രാപ്പോലീത്ത നിര്‍വഹിക്കുകയും, ഏഴാമത്‌ നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ അസോസിയേഷന്റെ വൈസ്‌ പ്രസിഡന്റ്‌ റവ.ഫാ. ജേക്കബ്‌ ചാക്കോ ഉള്ളാട്ടില്‍ അധ്യക്ഷപ്രസംഗം നടത്തുകയും സെക്രട്ടറി സ്റ്റാന്‍ലി കളരിക്കമുറിയില്‍, ട്രസ്റ്റ്‌ തമ്പി പോത്തന്‍ കാവുങ്കല്‍, കെ.പി. ആന്‍ഡ്രൂസ്‌ കുന്നുപറമ്പില്‍, സൈമണ്‍ മുക്കാട്ട്‌, മാത്യു കൈതാരത്ത്‌ എന്നിവര്‍ പ്രസംഗിക്കുകയും ചെയ്‌തു. ജോയിന്റ്‌ സെക്രട്ടറി സജു മാത്യു കണ്ണംകുഴയത്ത്‌ നന്ദി പറയുകയും ചെയ്‌തു. കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാരായ സിബി ജേക്കബ്‌ മംഗലത്ത്‌, പ്രസാദ്‌ ഏബ്രഹാം പാറേല്‍, ജോണ്‍ മാത്യു (സജി) കൊണ്ടോടിയില്‍ എന്നിവരുടേയും, അസോസിയേഷന്റെ സെക്രട്ടറി സ്റ്റാന്‍ലി കളരിക്കമുറിയുടേയും പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു. റീജിയണല്‍ കോര്‍ഡിനേറ്റേഴ്‌സുമാരായ ഏബ്രഹാം സ്‌കറിയ പതിനഞ്ചില്‍, ജൂബി തോമസ്‌ കാഞ്ഞരക്കാട്ട്‌, തങ്കച്ചന്‍ മാലിയില്‍, മെര്‍ലിന്‍ സിംസണ്‍ ഇടശേരിയില്‍, ജിനു ആന്‍ഡ്രൂസ്‌ കൊച്ചുതാഴത്ത്‌, കുഞ്ഞുമോന്‍ കണ്ണംതാനത്ത്‌, ചിക്കു കാളിശേരില്‍, ജോസ്‌ മുക്കാട്ട്‌ എന്നിവരോടുള്ള നന്ദിയും അറിയിക്കുന്നു. യോഗാവസാനം സാറ്റ്‌, എസ്സേ കോമ്പറ്റീഷന്‍ വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകളും, പുരസ്‌കാരങ്ങളും നല്‍കുകയും, എസ്സേ കോമ്പറ്റീഷന്‍ സീനിയര്‍ ഒന്നാം സമ്മാനം വിജയിക്കുള്ള പ്രിന്‍സ്‌ അമ്മാനത്ത്‌ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി ശ്രീമതി ലില്ലിക്കുട്ടി അമ്മനത്തില്‍ നിന്ന്‌ സെന്റ്‌ തോമസ്‌ ക്‌നാനായ പള്ളി വികാരി റവ. ഫാ. തോമസ്‌ ഏബ്രഹാം ളാഹയില്‍ ഏറ്റുവാങ്ങുകയും ചെയ്‌തു. വിവിധ ഇടവകകളില്‍ നിന്നുള്ളവരുടെ ബിബ്ലിക്കല്‍ പ്രോഗ്രാമുകള്‍ക്കു ശേഷം സമാപന പ്രാര്‍ത്ഥനയോടെ ഏകദന ധ്യാനത്തിന്‌ തിരശീല വീണു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.