ന്യൂജേഴ്സി : ഒരേസ്വര ലഹരിയില്‍ ആറാടുവാന്‍ ന്യൂജേഴ്സി മലയാളികള്‍ക്കിനി മണിക്കൂറുകള്‍ മാത്രം. സംഗീത സാന്ദ്രമായ സിംഫണി യുഎസ്എ 2013, ഫെലീഷ്യന്‍ കോളജ് ആഡിറ്റോറിത്തില്‍ സെപ്റ്റംബര്‍ 8 ഞായറാഴ്ച്ച വൈകുന്നേരം 4.30ന് തുടങ്ങും. അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകന് എം.ജി. ശ്രീകുമാറിനോടും, പത്മശ്രീ കെ.എസ്. ചിത്രയോടൊപ്പം ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ്, ചലച്ചിത്ര പിന്നണി ഗായിക ലതാകൃഷ്ണന് എന്നിവരും, ഓണാഘോഷത്തിന്റെ ആരവമുയരുന്ന വേളയില്‍ സംഗീതസദ്യയുമായെത്തും. സിംഫണി ഓര്‍ക്കസ്ട്രയുടെ 22 പേരടങങുന്ന വാദ്യോപകരണ വിദഗ്ദരടക്കമുള്ള ആര്‍ട്ടിസ്റ്റുകളെ അവതരിപ്പിക്കുന്ന ഒരേ സ്വരം, ന്യൂജേഴ്സി മലയാളികള്‍ക്ക് വ്യത്യസ്തവും അപൂര്‍വ്വവുമായ അനുഭവമായിരിക്കുമെന്ന് സംഘാടകരായ ഇന്റര്‍നാഷണല്‍ ഇവന്റ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാരഥികളായ ഡോ. ഷോണ്‍ ഡേവിസ്, പ്രകാശ് കരോട്ട്, റെജി ജോര്‍ജ് എന്നിവര്‍ അറിയിച്ചു. എല്ലാ പ്രമുഖ മലയാളി ഗ്രാസറി സ്റ്റോറുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.iena.us, evants@iena.us,
1-888-584-1666
Comments