ന്യൂയോര്‍ക്ക്: ക്യൂന്‍സില്‍ നിന്നുളള റോമന്‍ പിറോസ്‌ക്ക ജൂനിയര്‍ എന്ന പത്തൊമ്പതുകാരന്‍ റിമോട്ട് ഉപയോഗിച്ചുളള ടോയ് ഹെലികോപ്‌റ്റര്‍ പറത്തുന്നതിനിടെ മൂര്‍ച്ചയേറിയ ബ്ലേഡുകള്‍ കണ്‌ഠനാളത്തേയും ശിരസിനേയും കീറി മുറിച്ച് കടന്നു പോയതു മരണത്തില്‍ കലാശിച്ചു. ഇന്ന് സെപ്‌റ്റംബര്‍ അഞ്ചിനാണ് ഈ ദാരുണ സംഭവം നടന്നത്. ബ്രൂക്ക്‌ലിന്‍ ഗ്രേവ് സെന്റ് കാല്‍വര്‍ട്ട് വാക്‌സ് പാര്‍ക്കില്‍ റിമോട്ട് ഉപയോഗിച്ചു രണ്ടടിയോളം വലിപ്പമുളള കാര്‍ബണ്‍ ഫൈബര്‍ ബ്ലേഡുകള്‍ ഘടിപ്പിച്ച ടോയ് ഹെലികോപ്‌റ്റര്‍ നിയന്ത്രണം നഷ്‌ടപ്പെട്ടതലയിലും കഴുത്തിലും വന്നടിക്കുകയായിരുന്നു.ഇത്തരം ഹെലി കോപ്‌റ്ററുകള്‍ പറത്തുന്നതില്‍ നല്ല വൈദഗ്‌ദ്യം ഉളള വ്യക്‌തിയായിരുന്ന റോമന്‍. നിരവധി വീഡിയോ ദൃശ്യങ്ങളും റോമന്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ക്യൂന്‍സ് പൊലീസ് വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍. ഇന്ന് ഉച്ചതിരിഞ്ഞ് 3.30 നാണ് സംഭവം നടന്നത്. ഏകദേശം 2000 ഡോളര്‍ വിലയുളളതാണ് ഈ ടോയ് ഹെലികോപ്‌റ്റര്‍. റോമന്‍ സംഭവ സ്‌ഥലത്തുവെച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
Comments