You are Here : Home / USA News

ക്‌നാനായ യാക്കോബായ പള്ളി പെരുന്നാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 06, 2013 03:17 hrs UTC

ഷിക്കാഗോ: പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ഷിക്കാഗോയിലെ ക്‌നാനായ യാക്കോബായ പള്ളിയുടെ വലിയ പെരുാള്‍ 2013 ഓഗസ്റ്റ്‌ 17,18 തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. 17-ന്‌ ശനിയാഴ്‌ച വൈകുരേം 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍്‌ റവ ഫാ. അജി ജോര്‍ജ്‌ വ വചനശുശ്രൂഷ നടത്തി. പരി. ദൈവമാതാവിന്റെ താഴ്‌മയെക്കുറിച്ചും പരി. അമ്മ പ്രാപിച്ച ഉത പദവിയെക്കുറിച്ചും ദൈവമാതാവിന്റെ ജീവിതമാതൃക പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വചന ശുശ്രൂഷയിലൂടെ അദ്ദേഹം വിശ്വാസികളെ പ്രബോധിപ്പിച്ചു. തുടര്‍്‌ നട ഭക്തിനിര്‍ഭരമായ റാസയ്‌ക്ക്‌ വികാരി റവ.ഫാ. തോമസ്‌ മേപ്പുറത്ത്‌, റവ.ഫാ. മാത്യു കരുത്തലയ്‌ക്കല്‍, റവ ഫാ. അജി ജോര്‍ജ്‌ എിവര്‍ നേതൃത്വം നല്‌കി. സൂത്താറ പ്രാര്‍ത്ഥനയ്‌ക്കുശേഷം സ്‌നേഹവിരുും ഉണ്ടായിരുു. 18-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍്‌ 10 മണിക്ക്‌ വി. കുര്‍ബാനയും ആരംഭിച്ചു. റവ ഫാ. ചാക്കോ പുൂസ്‌ പ്രധാന കാര്‍മികത്വം വഹിച്ചു. തുടര്‍്‌ വചനപ്രഘോഷണവും ദേവാലയത്തിനു പുറത്തുകൂടി പ്രദക്ഷിണവും നേര്‍ച്ചവിളമ്പും നടത്തപ്പെ`ു. വിവിധ ഇടവകകളില്‍ നിുള്ള അനേകം വിശ്വാസികള്‍ പെരുാളില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിച്ചു. ഈവര്‍ഷത്തെ പെരുാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌ ഡോ. ബാബു പള്ളത്രയും കുടുംബവും ആയിരുു. കല്ലും തൂവാല നേര്‍ച്ച, ആദ്യഫല ലേലം തുടങ്ങിയവ പെരുാളിനോടനുബന്ധിച്ച്‌ നടത്തപ്പെ`ു. വിഭവസമൃദ്ധമായ സ്‌നേഹവിരുാേടെ ഈവര്‍ഷത്തെ പെരുാള്‍ പരിപാടികള്‍ അവസാനിച്ചു. ഷിക്കാഗോ ക്‌നാനായ യാക്കോബായ പള്ളിക്കുവേണ്ടി പി.ആര്‍.ഒ മെര്‍ലിന്‍ സിംസ ഇടശേരിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.