You are Here : Home / USA News

സ്റ്റാറ്റന്‍ ഐലന്റില്‍ പഞ്ചനക്ഷത്രസ്വപ്‌നം നാടകം സെപ്‌റ്റംബര്‍ ഏഴിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 07, 2013 07:57 hrs UTC

ന്യൂയോര്‍ക്ക്‌ : അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പതിറ്റാണ്ടിലേറെയായി കലാ സാംസ്‌ക്കാരിക മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ന്യൂജേഴ്‌സി ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റി അണിയിച്ചൊരുക്കുന്ന സാമൂഹ്യ സംഗീത നാടകമായ `പഞ്ചനക്ഷത്രസ്വപ്‌നം' സെപ്‌റ്റംബര്‍ ഏഴാം തിയതി ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ ന്യൂഡോര്‍പ്പ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ പുനര്‍നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന കലാവിരുന്നിലേക്ക്‌ കലാസ്‌നേഹികളും അഭ്യുദയകാംക്ഷികളുമായ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മലയാള ചലച്ചിത്ര സീരിയല്‍ രംഗത്തെ പ്രമുഖര്‍ കഥാപാത്രങ്ങളാകുന്ന നാടകത്തിന്റെ രചന ഫ്രാന്‍സിസ്‌. ടി. മാവേലിക്കരയും, സംവിധാനം റെഞ്ചി കൊച്ചുമ്മനുമാണ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌. പ്രൊഡക്ഷന്‍ ജിജി ഏബ്രഹാം, ടെക്‌നിക്കല്‍ ഡയറക്ഷന്‍ സാം. പി ഏബ്രഹാം. ഒട്ടനവധി തവണ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ആര്‍ട്ടിസ്റ്റ്‌ സുജാതന്‍ (കോട്ടയം) രംഗപടം ഒരുക്കിയിരിക്കുന്നത്‌. പ്രവാസി മലയാളികള്‍ക്ക്‌ പ്രിയങ്കരനായ പി.ടി. ചാക്കോ(ന്യൂജേഴ്‌സി)യാണ്‌ ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റി രക്ഷാധികാരി. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും ബന്ധപ്പെടുക റവ.ഫാ.രാജന്‍ പീറ്റര്‍ (വികാരി), റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല (സഹവികാരി), ബിജു ചെറിയാന്‍ (സെക്രട്ടറി) 718 698 1864, തോമസ്‌ ജോസഫ്‌ (ട്രഷര്‍) 718 698 2895, സന്തോഷ്‌ ഫിലിപ്പ്‌ (ജോ.ട്രഷറര്‍) 718 698 8172, സുധീപ്‌ ഏബ്രഹാം(ജോ.സെക്രട്ടറി) 646256 0186, ഗീവര്‍ഗീസ്‌ തോമസ്‌ (പ്രോഗാം കോര്‍ഡിനേറ്റര്‍) 718 698 1028 Address : New Dorp High School, 465 New Dorp LN, Staten Island, N7,10306.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.