ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ശ്രീനാരായണ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവജയന്തിയും ഓണവും പ്രൗഢഗംഭീരമായി ആഘോഷിച്ചു. സച്ചിതാനന്ദസ്വാമി ഭദ്രദീപം തെളിയിച്ച് ആഘോഷസപരിപാടികള് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി സഹൃദയന് അതിഥികളെ സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി സുധന് ചാലയ്ക്കല്‍, ചെയര്മാന് വാസുദേവ് പുളിക്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഈകാലയളവില്‍ ഗുരുദേവന്റെ മഹത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വാമി സച്ചിതാനന്ദ വിശദീകരിച്ചു. എ.കെ.ബി പിള്ള, കല്ലുവിള വാസുദേവന്‍ എന്നിവര്‍ ഗുരുദേവന്റെ മഹത്വങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ചു. ചന്ദ്രികാ കുറുപ്പിന്റെ ശിക്ഷണത്തില്‍ പ്രഗത്ഭരായ അറുപതില്‍പ്പരം കുട്ടികള്‍ പ്രൗഢഗംഭീരമായ കലാപ്രടനങ്ങള് നടത്തി പരിപാടിക്ക് കൊഴുപ്പേകി. ശശിധരന് ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം ഘോഷയാത്രയ്ക്ക് വര്ണ്ണപ്പകിട്ടേറി. കലാപരിപാടികള്‍ക്ക് ബിജു ഗോപാലന് നേതൃത്വം നല്കി. ഈവര്‍ഷവും അതിമനോഹരമായ സുവനീര്‍ കെ.ജി. പ്രസന്നന്റെ നേതൃത്വത്തില്‍ പ്രകാശനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് കലാ പ്രസന്നനും, സെക്രട്ടറി മിനി സുജാത സോമരാജനും കൂടി വിഭവസമൃദ്ധമായ സദ്യയൊരുക്കിയിരുന്നത് ഏവരും ആസ്വദിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു. ജനറല്‍ സെക്രട്ടറി സുധന് പാലയ്ക്കല്‍ അറിയിച്ചതാണിത്. Picture
Comments