You are Here : Home / USA News

പ്രമുഖ പത്രപ്രവര്‍ത്തകന്‍ തോമസ്‌ പി. ആന്റണിയുടെ സംസ്‌കാരം സെപ്‌റ്റംബര്‍ 10-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 07, 2013 08:08 hrs UTC

ബാള്‍ട്ടിമോര്‍: സെപ്‌റ്റംബര്‍ അഞ്ചിന്‌ വ്യാഴാഴ്‌ച അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ തോമസ്‌ പി. ആന്റണിയുടെ സംസ്‌കാരം സെപ്‌റ്റംബര്‍ 10-ന്‌ ചൊവ്വാഴ്‌ച നടത്തപ്പെടും. സെപ്‌റ്റംബര്‍ ഒമ്പതിന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ 8 മണിവരെ ഇവാന്‍സ്‌ ഫ്യൂണറല്‍ ചാപ്പല്‍ ആന്‍ഡ്‌ ക്രിമേഷന്‍ സര്‍വീസ്‌ പാര്‍ക്ക്‌വില്ലില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. സെപ്‌റ്റംബര്‍ 10-ന്‌ ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ ദി ചര്‍ച്ച്‌ ഓഫ്‌ ദി ഇമ്മാക്കുലേറ്റ്‌ കണ്‍സപ്‌ഷന്‍ ചര്‍ച്ചില്‍ (Towson) സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ പാര്‍ക്ക്‌ വുഡ്‌ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും, മത-സാമൂഹ്യ, സംഘടനാ രംഗത്തെ അറിയപ്പെടുന്ന പ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം ബാള്‍ട്ടിമോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ മേരീലാന്റിന്റെ (മാം) സ്ഥാപക ചെയര്‍മാനും ആയിരുന്നു. കോട്ടയം, പള്ളിക്കത്തോട്‌ ഇരട്ടയാനിക്കല്‍ കുടുംബാംഗമായ അന്നമ്മ ആന്റണിയാണ്‌ ഭാര്യ. എലിസബത്ത്‌, ജോവാന്‍, മരിയാന്‍ (എല്ലാവരും യു.എസ്‌.എ) മക്കളും, നീല്‍ സക്‌സേന മരുമകനുമാണ്‌. ലൂസി ജോസ്‌, ഗ്രേസി ആന്റണി, ഹെന്റി തോമസ്‌, ജോളി മാത്യു (ബോസ്റ്റണ്‍), സാലി കുര്യന്‍, ബാബു തോമസ്‌ (എല്ലാവരും യു.എസ്‌.എ) എന്നിവരാണ്‌ സഹോദരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബാബു തോമസ്‌ (410 236 1376), ഹെന്റി തോമസ്‌ (443 621 3241), കുര്യന്‍ മാത്യു (410 913 8805)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.