ലീഗ് സിറ്റി (ടെക്‌സാസ്) : ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് പിതാവിന്റെ അശ്രദ്ധ മൂലം പകല്‍ മുഴുവന്‍ കാറിനകത്ത് പിന്‍സീറ്റില്‍ കഠിനമായ ചൂടില്‍ കഴിയേണ്‌ടിവന്നതിനെ തുടര്‍ന്ന് മരണമടഞ്ഞ സംഭവം ലിഗ് സിറ്റിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സെപ്‌റ്റംബര്‍ നാലിന് ബുധനാഴ്‌ചയായിരുന്നു സംഭവം നടന്നത്. ബുധനാഴ്‌ച രാവിലെ കുട്ടികളേയും കാറില്‍ കയറ്റി സ്‌കൂളില്‍ എത്തി. മൂത്ത കുട്ടികളെ സ്‌കൂളില്‍ വിട്ട്, 6 മാസം പ്രായമുള്ള കുട്ടിയേയും കൂട്ടി വീട്ടില്‍ തിരിച്ചെത്തി. സ്വകാര്യ വാഹനത്തിലായിരുന്നു കുട്ടികളെ സ്‌കൂളില്‍ എത്തിച്ചത്. തുടര്‍ന്ന് ഔദ്യോഗിക വാഹനം വീട്ടില്‍ നിന്നെടുത്ത് ഓഫീസിലേക്ക് പോയി. വൈകീട്ടു കുഞ്ഞിനെ ഡെകെയറില്‍ നിന്ന് കൂട്ടികൊണ്‌ടു വരുന്നതിന് എത്തിയപ്പോഴാണ് കുട്ടി അവിടെ ഇല്ല എന്ന് മനസ്സിലായത്. വീട്ടില്‍ പാര്‍ക്ക് ചെയ്‌ത സ്വകാര്യ വാഹനത്തില്‍ നിന്നും കുഞ്ഞിനെ ഏടുത്ത് ഡെകെയറില്‍ എത്തിക്കുന്നതിന് പിതാവ് മറന്നുപോയതാണ് കുഞ്ഞ്‌് കാറില്‍ തന്നെ കഴിയേണ്‌ടി വന്നത്. പകല്‍ മുഴുവന്‍ കാറില്‍ കഴിയേണ്‌ടി വന്ന കുഞ്ഞ് ഇതിനകം ശക്തമായ ചൂടേറ്റ് മരണമടഞ്ഞിരുന്നു. ലീഗ് സിറ്റി പോലീസ് ഓഫീസര്‍ റീഗല്‍ പെന വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍ . ടെക്‌സാസില്‍ കഠിനമായ വേനല്‍ ചൂടു തുടരവെ , കുഞ്ഞുങ്ങളെ തനിയെ ഒരു മിനിട്ടു പോലും കാറില്‍ ഇരുത്തുന്നത് സൂര്യാഘാതെ ഏല്‍ക്കുവാന്‍ ഇടയാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്‌ട്. പിറകുസീറ്റില്‍ ഇരിക്കുന്ന കുട്ടികളെ ശ്രദ്ധിക്കുന്നതിന്, കുട്ടികളുടെ സമീപം സെല്‍ഫോണോ, ബ്രീഫ്‌കേസോ വെക്കുന്നത് നല്ലതാണെന്നും അറിയിപ്പില്‍ പറയുന്നു. കുട്ടികള്‍ കാറില്‍ തനിയെ ഇരിക്കുന്നതു ആരെങ്കിലും കണ്‌ടാ ഉടനെ 911 ല്‍ വിളിച്ച് വിവരം അിറയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്‌ട്.
Comments