ന്യു യോര്‍ക്ക്: തോമസ് പി. ആന്റണിയുടെ നിര്യാണത്തില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോണ്‍ ഐസക്ക് അഗാധമായ ദുഖം രേഖപ്പെടുത്തി.
ഫൊക്കാന റീജ്യണല്‍ വൈസ് പ്രസിഡന്റ് എന്ന നിലയിലും ഉറച്ച ഫൊക്കാന പ്രവര്‍ത്തകനെന്ന നിലയിലും തോമസ് പി. ആന്റണിയുടെ സേവനം നിസ്തുലമായിരുന്നുവെന്ന് ജോണ്‍ ഐസക്ക് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ തുറന്ന പ്രവര്‍ത്തന ശൈലിയും ഉറച്ച തീരുമാനമെടുക്കാനുള്ള കഴിവും വിവിധ രംഗങ്ങളില്‍ നേടിയ മികവും മലയാളി സമൂഹം ഒരിക്കലും വിസ്മരിക്കില്ല.ഈ മഹാവ്യസനത്തില്‍ കുടുംബാംഗങ്ങളുടെ ദുഖം ഫൊക്കാന കുടുംബവും പങ്കിടുന്നു-ജോണ്‍ ഐസക്ക് പറഞ്ഞു.
Comments