You are Here : Home / USA News

ജറാള്‍ഡി ജയിംസ്‌ സി.എം.എ അഡ്‌മിറല്‍ ബെസ്റ്റ്‌ സിംഗര്‍ 2013

Text Size  

Story Dated: Sunday, September 08, 2013 03:07 hrs UTC

ജയ്‌സണ്‍ മാത്യൂ ടൊറോന്റോ : കനേഡിയന്‍ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഫാമിലി പിക്‌നിക്കിനോടനുബന്ധിച്ച്‌ മിസ്സിസ്സാഗായിലെ വെള്‍ഡ്‌ വുഡ്‌ പാര്‍ക്കില്‍വെച്ച്‌ നടന്ന സി.എം.എ. അഡ്‌മിറല്‍ ബെസ്റ്റ്‌ സിംഗര്‍ മത്സരത്തില്‍ ജറാള്‍ഡി ജയിംസ്‌ വിജയിയായി. ട്രാവല്‍എയര്‍ കാനഡയ്‌ക്ക്‌ വേണ്ടി ടോം വര്‍ഗീസ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും വോയ്‌സ്‌ ഓഫ്‌ കേരള ഇന്‍ കാനഡ അവാര്‍ഡും ജറാള്‍ഡിക്ക്‌ ലഭിച്ചു. റ്റാനിയ ആന്റോ കരുണയ്‌ക്കലിന്‌ രണ്ടാം സമ്മാനവും മനു റോയി തോമസിന്‌ മൂന്നാം സമ്മാനവും ലഭിച്ചു. ആലപ്പുഴ പാരമൗണ്ട്‌ കൊയര്‍ മില്‍സ്‌ ഉടമ ബോണി മാണി തോമസിന്റെ ഭാര്യയും കോഴിക്കോട്‌ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷ്‌ണര്‍ ഇ.എസ്‌ ജയിംസ്‌ ജിജി ദമ്പതികളുടെ ഏക പുത്രിയുമാണ്‌ ജറാള്‍ഡി. നല്ലൊരു ഗായകന്‍ കൂടിയായ ഏക സഹോദരന്‍ ജിക്‌സ്‌ ജയിംസ്‌ ടൊറോന്റോയില്‍ തന്നെ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയാണ്‌. കേരളത്തിലെ പ്രമുഖ സംഗീതജ്ഞനായ കലാരത്‌നം ജയവിജയും അദ്ദേഹത്തിന്റെ മരുമകളായ ഗിരിജ മഞ്‌ജു ജയവിജയയുമാണ്‌ ജറാള്‍ഡിയുടെ ഗുരുക്കന്‍മാര്‍. വിവാഹശേഷം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റായി കാനഡയിലെത്തിയ ജറാള്‍ഡി പഠനത്തോടൊപ്പം കലകളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്‌. നക്ഷ്‌ത്ര സ്‌ക്കൂള്‍ ഓഫ്‌ മ്യൂസിക്ക്‌ എന്ന പേരില്‍ സ്വന്തമായി ഒരു മ്യൂസിക്ക്‌ സ്‌ക്കൂള്‍ നടത്തുന്ന ജറാള്‍ഡി ടൊറോന്റോ സെന്റ്‌ തോമസ്‌ മിഷന്‍ കാത്തലിക്ക്‌ ചര്‍ച്ചിലെ ക്വയര്‍ മെംബര്‍ കൂടിയാണ്‌. ടൊറോന്റോ മലയാളി സമാജത്തിന്റെ അസി. എന്റര്‍റ്റെന്‍മെന്റ്‌ കണ്‍വീനറായ ജറാള്‍ഡി ടൊറോന്റോയിലെ പ്രശസ്‌ത ഓര്‍ക്കെസ്‌ട്രാ ഗ്രൂപ്പായ ധ്വനി യിലെ മുന്‍നിരഗായകരില്‍ ഒരാളാണ്‌. പ്രമുഖ ഡാന്‍സ്‌ ഗ്രൂപ്പായ ഡാന്‍സിംഗ്‌ ഡാംസല്‍സിലെ സജീവ അംഗമായ ജറാള്‍ഡി നല്ലൊരു നര്‍ത്തകി കൂടിയാണ്‌. വണക്കം എഫ്‌.എം. ല്‍ റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. രണ്ടാം സ്ഥാനം നേടിയ റ്റാനിയ, കരുണയ്‌ക്കല്‍ ആന്റോയുടേയും പ്രീതയുടെയും മകളാണ്‌. സംഗീതത്തോടൊപ്പം ഡാന്‍സിലും പെയിന്റിംഗിലും ഈ കൊച്ചുമിടുക്കി കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. കലാമണ്ഡലം ഗോപിനാഥില്‍ നിന്നും ഓമനക്കുട്ടനില്‍ നിന്നുമാണ്‌ നൃത്തം അഭ്യസിച്ചത്‌. കുമാരിയാണ്‌ സംഗീതത്തില്‍ ഗുരു. പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായ റ്റാനിയ കൊച്ചുകുട്ടികളെ സംഗീതം പഠിപ്പിക്കുന്നതിലും സമയം കണ്ടെത്തുന്നു. മൂന്നാം സ്ഥാനക്കാരനായ മനു റോയി തോമസ്‌ അഭ്യസിച്ചിട്ടില്ലെങ്കിലും സംഗീതാഭിരുചി കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്‌. ബിസിനസ്സ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള മനു ഭാര്യാ സമ്മേതം മിസ്സിസ്സാഗായില്‍ താമസിക്കുന്നു. വയര്‍ലസ്‌ മാനേജ്‌മെന്റ്‌ ആന്റ്‌ ലോജിസ്റ്റിക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ടീം മെംബറായി ബെല്‍ മൊബൈലിറ്റിയില്‍ സേവനമനുഷ്‌ഠിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.