ലബക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ സുവിശേഷ സേവികാ സംഘത്തിന്റെ പതിനാലാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഒക്ടോബര്‍ മൂന്നു മുതല്‍ ആറുവരെ ലബക്ക് ഹോലിഡേ ഇന്നില്‍ വെച്ച് നടക്കുന്നതാണ്. റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ എസ്തഫാനോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ, സുമ ജോര്‍ജ് ചെറിയാന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ലബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് സേവികാസംഘമാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. "ക്രിസ്തുവിനോടൊന്നിച്ചുള്ള യാത്ര' (Journing with Christ) എന്ന വിഷയമാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക. റവ. ജോണ്‍ എന്‍. ഏബ്രഹാം (പ്രസിഡന്റ്), ഡോ. ആനി ലിങ്കന് (കണ്‍വീനര്‍), മിസിസ്സ് എലിസബത്ത് വര്‍ഗീസ്, മറിയാമ്മ ജോണ്‍ (രെജി. കണ്‍വീനേഴ്സ്), മേഴ്സി ജോസഫ് (സെക്രട്ടറി), അമ്മിണി മാത്യൂസ് (ജോ. സെക്രട്ടറി), മിനി എ. മാത്യൂസ് (ട്രാന്സ്പോര്ട്ടേഷന്), മിനി എലിസബത്ത് നവീന്‍, ലീന എം. ചാക്കോ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ് സമ്മേളനത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments