You are Here : Home / USA News

മിഡ്‌ ഹഡ്‌സണ്‍ കേരള അസ്സോസിയേഷന്റെ ഓണാഘോഷം സെപ്‌തംബര്‍ 14ന്‌

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, September 10, 2013 10:40 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മിഡ്‌ ഹഡ്‌സണ്‍ കേരള അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്‌തംബര്‍ 14 ശനിയാഴ്‌ച അതിവിപുലമായി കൊണ്ടാടുമെന്ന്‌ പ്രസിഡന്റ്‌ ജേക്കബ്‌ കോശി അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന്‌ വ്യത്യസ്ഥമായി പൈതൃകത്വം കൈവിടാതെ കേരളത്തനിമയോടെയാണ്‌ ഈ വര്‍ഷത്തെ ഓണാഘോഷം വിഭാവനം ചെയ്‌തിരിക്കുന്നത്‌. സെപ്‌തംബര്‍ 14 ശനിയാഴ്‌ച രാവിലെ 11:30 മുതല്‍ ഉച്ചകഴിഞ്ഞ്‌ 3:30 വരെയാണ്‌ ആഘോഷങ്ങള്‍ . സ്ഥലം: Hindu Samaj Temple, 3 Brown Road, Wappingers Falls, New York 12590. ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്‌ (സലിം) ആണ്‌ മുഖ്യാതിഥി. Assembly man Kieran Michael Lalor ഓണാഘോഷം ഉത്‌ഘാടനം ചെയ്യും. കൂടാതെ ഗസ്റ്റ്‌ സ്‌പീക്കര്‍മാരായി ഫോമാ വൈസ്‌ പ്രസിഡന്റ്‌  രാജു ഫിലിപ്പ്‌, റോക്ക്‌ലാന്റ്‌ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ റോയി ചെങ്ങന്നൂര്‍, ഐ.എന്‍ . ഒ.സി. പ്രസിഡന്റ്‌ തോമസ്‌ ടി. ഉമ്മന്‍ എന്നിവരും പങ്കെടുക്കും. മുഖ്യാതിഥി ജോണ്‍ സി.വര്‍ഗീസ്‌ ഓണ സന്ദേശം നല്‍കും. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടുമെന്ന്‌ പ്രസിഡന്റ്‌ ജേക്കബ്‌ കോശി അഭിപ്രായപ്പെട്ടു. നാട്യമുദ്ര സ്‌കൂള്‍ ഓഫ്‌ ഡാന്‍സും മിഡ്‌ ഹഡ്‌സണ്‍ കേരള അസ്സോസിയേഷന്റെ യുവജനവിഭാഗവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, റോക്‌ലാന്റ്‌ മലയാളി അസ്സോസിയേഷന്‍ അവതരിപ്പിക്കുന്ന ഗാനമേള, വള്ളം കളി, തിരുവാതിര, മഹാബലിവാമനന്‍ ഷോ മുതലായവ ആഘോഷങ്ങളില്‍ ചിലതു മാത്രം. കൂടാതെ, വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

 

പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതാണ്‌. എല്ലാവരേയും ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രസിഡന്റ്‌ ജേക്കബ്‌ കോശി, സെക്രട്ടറി അനില്‍ രാമപണിക്കര്‍, ട്രഷറര്‍ എലിസബത്ത്‌ ഉമ്മന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജേക്കബ്‌ കോശി (പ്രസിഡന്റ്‌) 845 661 1424, അനില്‍ രാമപണിക്കര്‍ (സെക്രട്ടറി) 914 826 7646.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.