വാഷിംഗ്ടണ്‍ : സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആഗസ്റ്റ് 23, 24 തിയ്യതികളില്‍ വി.ബി.എസ്. നടത്തപ്പെട്ടു. വി.ബി.എസ്. ഡയറക്ടര്‍ സാറാ കുര്യന്, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ അലക്സാണ്ടര്‍ അലക്സാണ്ടര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഈ വര്‍ഷത്തെ വി.ബി.എസ്. മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ളതിനേക്കാള്‍ മികച്ച നിലവാരം പുലര്‍ത്തി എന്ന് വൊളന്റിയര്‍മാരായി പ്രവര്‍ത്തിച്ച യൂത്ത് അംഗങ്ങളും മാതാപിതാക്കളും അഭിപ്രായപ്പെട്ടു. വി.ബി.എസ്. ഡയറക്ടര്‍ സാറാ കുര്യന് നന്ദി രേഖപ്പെടുത്തി.
Comments