അറ്റ്‌ലാന്റാ: ക്‌നാനായ കത്തോലിക്കാ സംഘടന (കെ.സി.എ.ജി)യുടെ പോഷക സംഘടനകളായ ജൂണിയര്‍ ലീഗിന്റേയും കിഡ്‌സ് ക്ലബിന്റേയും നേതൃത്വത്തില്‍ 3 മുതല്‍ 8 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കായി ഓഗസ്റ്റ് 25-ന് ഞായറാഴ്‌ച സ്‌പെല്ലിംഗ് ബീ നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ക്‌നായി തൊമ്മന്‍ ഹാളില്‍ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍ അച്ചന്റെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ഓഗസ്റ്റ് മാസത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടികള്‍ എല്ലാവരും കൂടി എരണിക്കല്‍ ഡെന്നി, ജ്യോതി കുടുംബം ഒരുക്കിയ പിറന്നാള്‍ കേക്ക് മുറിച്ചു. കിഡ്‌സ് ക്ലബ് ഡയറക്‌ടര്‍ സുനി ചാക്കോനാല്‍ ഏവരേയും സ്‌പെല്ലിംഗ് ബീയിലേക്ക് സ്വാഗതം ചെയ്യുകയും നിയമങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു. മൂന്നാം ക്ലാസില്‍ താഴെയുള്ള കുട്ടികള്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനവും, അക്ഷരമാലാ ഗാനവും ഹദ്യമായി. തുടര്‍ന്ന് മൂന്നു ഗ്രൂപ്പുകളിലായി മത്സരങ്ങള്‍ നടന്നു. 3- 4 ക്ലാസുകളില്‍ ആല്‍വിന്‍ വട്ടത്തൊട്ടിയില്‍, ഐശ്വര്യ പൂവത്തുമൂട്ടില്‍, 5- 6 ക്ലാസുകളില്‍ കെവിന്‍ വട്ടക്കുന്നത്ത്, ചാള്‍സ് ഉപ്പൂട്ടില്‍, 7 -8 ക്ലാസുകളില്‍ ക്രിസ്റ്റീന പുതിയവീട്ടില്‍, ആന്‍ഡ്രൂ വാലുചിറ എന്നിവര്‍ വിജയികളായി. പ്രസിഡന്റ് സന്തോഷ് ഉപ്പൂട്ടില്‍, സെക്രട്ടറി സാലി അറയ്‌ക്കല്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ഇല്ലാക്കാട്ടില്‍ ജോണി-മേഴ്‌സി കുടുംബം സ്‌പോണ്‍സര്‍ ചെയ്‌ത സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ജെനീഷ് പുതിയവീട്ടില്‍, ക്രിസ്റ്റീന അറയ്‌ക്കല്‍, ടോം ചെമ്മലക്കുഴി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഷോണ്‍ അറയ്‌ക്കല്‍ കൃത്യമായി ശബ്‌ദവും മൈക്കും നിയന്ത്രിച്ചു. കെ.സി.എ.ജി എക്‌സിക്യൂട്ടീവ് ഒരുക്കിയ ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ സമാപിച്ചു. മാത്യു ഏബ്രാം അറിയിച്ചതാണിത്. ഫോട്ടോ കടപ്പാട്: സുനി ചാക്കോനാല്‍, മെര്‍ലിന്‍ കല്ലറക്കാണിയില്‍.
Comments