ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ പുരസ്‌കാരം ആറുപ്രാവശ്യം കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായ പത്മശ്രീ കെ.എസ്. ചിത്ര, ഡാളസ്സിലെ ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്രദര്‍ശനം നടത്തി. ഉണ്ണിക്കണ്ണനെ ധ്യാനിച്ച്, ശ്രീകോവില്‍ വലം വച്ച് ക്ഷേത്ര പൂജാരി ശ്രീ എളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരിയില്‍ നിന്നും പ്രസാദം ഏറ്റു വാങ്ങി. മുരളീധരനായി നിലകൊള്ളുന്ന ബാലഗോപാലനെ ദര്‍ശിച്ച മാത്രയില്‍ ഗാനകോകിലത്തിന്റെ അധരങ്ങളില്‍ നിന്ന് അലയടിച്ച "കസ്തൂരി തിലകം ലലാടവിലകേ" എന്ന ശ്ലോകം ഭക്തജനങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചു. ഐശ്വര്യം തുളുമ്പി നില്‍ക്കുന്ന ഉണ്ണികൃഷ്ണ വിഗ്രഹം അനേകം ഭക്തര്‍ക്ക് ആശ്വാസവും, അനുഗ്രഹവും ചൊരിയുമെന്ന് അനുഗ്രഹീത ഗായിക അഭിപ്രായപ്പെട്ടു. "ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍, ഉണ്ണികള്‍ മറ്റു വേണോ മക്കളായ്" എന്ന ജ്ഞാനപ്പാനയിലെ വരികള്‍ പത്മശ്രീ കെ.എസ്.ചിത്രയുടെ ദര്‍ശനവേളയില്‍ തന്നെ കേള്‍ക്കാറായത് അത്യത്ഭുതത്തോടെയാണ് കൃഷ്ണഭക്തര്‍ ശ്രവിച്ചത്.
Comments