ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യായുടെ നോര്‍ത്ത് അമേരിക്കാ സതേണ്‍ റീജിയണ്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ ആറാം തീയതി വെള്ളിയാഴ്ച മുതല്‍ എട്ടാം തീയതി ഞായറാഴ്ച വരെ അനുഗ്രഹകരമായി നടത്തപ്പെട്ടു. അറ്റ്‌ലാന്റാ, ഡാളസ്, ഹൂസ്റ്റണ്‍ എന്നീ ഇടവകകള്‍ സംയുക്തമായി വര്‍ഷം തോറും നടത്തിവരാറുള്ള സതേണ്‍ റീജനല്‍ കോണ്‍ഫറന്‍സ് ഈ വര്‍ഷം ടെക്‌സാസിലെ പ്രകൃതിസുന്ദരമായ ഗ്രേപ് ലാന്‍ഡിലുള്ള ഫ്രണ്ടിയര്‍ ക്യാമ്പ് സൈറ്റില്‍ വച്ചാണ് നടന്നത്. കണ്‍വീനയന്റ് അല്ലെങ്കില്‍ കണ്‍വിക്ഷന്‍ എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. പ്രഗത്ഭ പ്രഭാഷകനും, സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ചിന്റെ വര്‍ഷിപ്പ് ഗ്രൂപ്പായ ക്രോസ് പോയിന്റ് ചര്‍ച്ചിന്റെ പാസ്റ്ററുമായ റവ.ജേക്ക് യോഹന്നാന്‍ ചിന്താവിഷയത്തെ ആസ്പദമാക്കി അനുഗ്രഹകരമായ ദൂതുകള്‍ നല്‍കി. വൈവിദ്ധ്യമാര്‍ന്ന മറ്റു പരിപാടികള്‍കൊണ്ടും കോണ്‍ഫറന്‍സ് ശ്രദ്ധേയമായി. വികാരി ജനറല്‍ റവ.പി.എം. ശാമുവേല്‍, റവ.കെ.ബി.കുരുവിള, റവ.ജേക്ക് യോഹന്നാന്‍ എന്നീ വൈദികരുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാനയോടു കൂടി കോണ്‍ഫറന്‍സ് സമാപിച്ചു. ഹൂസ്റ്റണ്‍ ഇടവകയാണ് കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിച്ചത്. വികാരി റവ.കെ.ബി. കുരുവിളയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
Comments