ഫിലാഡല്‍ഫിയ: അമേരിക്കന്‍ ഭദ്രാസനത്തിലെ ട്രൈസ്റ്റേറ്റ് ഏരിയയിലെ (റീജിയന്‍ 2) കുട്ടികളുടെ കലാമത്സരം സെപ്‌റ്റംബര്‍ 14-ന് ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ നടത്തും. അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനികളുടെ അനുഗ്രഹാശിസുകളോടും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തിലുമാണ് കലാമത്സരം നടത്തുന്നത്. സഭയുടെ വിശ്വാസവും പാരമ്പര്യവും ചെറുപ്പം മുതല്‍ വളര്‍ത്തിയെടുക്കാനും കൂടാതെ കുട്ടികളുടെ കലാപരമായ കഴിവുകളുടെ വളര്‍ച്ചയ്‌ക്കും ഇതുപോലുള്ള കലാമത്സരങ്ങള്‍ വേദികളാകട്ടെ എന്ന് ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ ഡയറക്‌ടര്‍ റെജി വര്‍ഗീസ് അറിയിച്ചു. റീജിയനിലെ എട്ട് ദേവാലയങ്ങളില്‍ നിന്നുമായി വ്യത്യസ്‌ത പ്രായത്തിലുള്ള 250-ല്‍ അധികം കുട്ടികളും, സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും പങ്കെടുക്കുന്നതാണ്. കലാ മത്സരങ്ങള്‍ ആറു വേദികളിലായി (ആരാധനാ ഗീതം, ക്രിസ്‌തീയ ഗീതം, ബൈബിള്‍ വേഴ്‌സ്, റൈറ്റിംഗ് ടെസ്റ്റ്, ബൈബിള്‍ ക്വിസ്, ഇന്‍സ്‌ട്രുമെന്റല്‍ മ്യൂസിക്) തരംതിരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അന്നേ ദിവസം തന്നെ മത്സരങ്ങളില്‍ വിജയകളാകുന്നവര്‍ക്ക് സമ്മാനദാനവും നിര്‍വഹിക്കുന്നതാണെന്ന് റീജിയണല്‍ ഡയറക്‌ടര്‍ വര്‍ഗീസ് കിഴുക്കാലില്‍ അറിയിച്ചു. കലാമേളയുടെ വിജയത്തിനായി പങ്കെടുക്കുന്ന ദേവാലയങ്ങളിലെ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകര്‍, യുവജനങ്ങള്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോയി ജോണ്‍ (വികാരി), സൂസന്‍ മാത്യു (ഹെഡ്‌മിസ്‌ട്രസ്), ആഷാ മത്തായി (അസി. ഹെഡ്‌മിസ്‌ട്രസ്). പള്ളിയുടെ വിലാസം: St. Peters Cathedral, 9946 Haldeman Ave, Philadelphia, PA 19115. ജീമോന്‍ ജോര്‍ജ് ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.
Comments