കാനഡ: പൗരാണികവും, പ്രസിദ്ധവുമായ പൂവത്തൂര്‍ ഫാമിലി അസോസിയേഷന്റെ വിദേശങ്ങളില്‍ പാര്‍ക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്‌മ ആയ പൂവത്തൂര്‍ ഫാമിലി അസോസിയേഷന്‍ ഓവര്‍സീസ് ചാപ്‌റ്റര്‍ പിഎഫ്‌എഒസി (യുഎസ്‌എ, യുകെ, കാനഡ) ന്റെ റീ-യൂണിയന്‍ 2013 ഓഗസ്‌റ്റ് 30, 31 സെപ്‌റ്റംബര്‍ 1-ാം തിയതി കാനഡായില്‍ വെച്ച് രാജന്‍ വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു. യുഎസ്‌എ, യുകെ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുമായി അറുപതില്‍ പരം കുടുംബങ്ങള്‍ സംബന്ധിച്ചിരുന്നു. വിവിധ ഇനം പരിപാടികള്‍ ഓരോ ദിവസവും ക്രമീകരിച്ചിരുന്നു. പൊതുസമ്മേളനം, ബിസിനസ് മീറ്റിംഗ്, മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികള്‍, ടാലന്റ് ഷോകള്‍, കായിക മത്സരങ്ങള്‍ എന്നിവ നടത്തപ്പെട്ടു. പ്രസ്‌തുത യോഗത്തിന്റെ ക്രമീകരണങ്ങള്‍ക്കും നടത്തിപ്പിനും ഫാ. സി. ജി. തോമസ് കല്ലുംപുറത്ത് പൂവത്തൂര്‍, ഡാലസ് - 972 790 4406, ജോര്‍ജ് തോമസ് പൂവത്തൂര്‍, വാഷിംഗ്‌ടന്‍ ഡിസി - 703 425 2834, നൈനാന്‍ പൂവത്തൂര്‍, ഫിലാഡല്‍ഫിയ - 610 734 0930, ഡോ. ഷാജി പൂവത്തൂര്‍, ന്യുയോര്‍ക്ക് - 631 981 1367, ജയ്‌സണ്‍ പൂവത്തൂര്‍ യുകെ -44 289 096 7006, ബൈജു ജേക്കബ്, ടെക്‌സാസ് - 267 980 7077, ജോ ജേക്കബ്, മേരിലാന്‍ഡ് - 410 964 5472, ലോറ വര്‍ഗീസ് കാനഡ - 519 474 0896 എന്നിവരടങ്ങിയ വര്‍ക്കിംങ് കമ്മറ്റി വിവിധ തലങ്ങളിലായി പ്രവര്‍ത്തിച്ചു. കലാപരിപാടികളില്‍ ലോറ വര്‍ഗീസ് അവതരിപ്പിച്ച ഭരതനാട്യം, എമില്‍, റിയ ദമ്പതികളുടെ അരങ്ങു തകര്‍ത്ത സംഗീത വിരുന്ന്, ഷാജി പൂവത്തൂര്‍, ഓമന ദമ്പതിമാര്‍ നിയന്ത്രിച്ച ``പെര്‍ഫക്‌റ്റ് മലയാളി എന്ന മത്സരം, ഗ്രൂപ്പ് ഡാന്‍സുകള്‍ എന്നിവ കലാപരിപാടികള്‍ക്ക് കൊഴുപ്പേകി. പൗരാണികതയുടെയും പാരമ്പര്യത്തിന്റെയും ചുരുള്‍ നിവര്‍ത്തി ചിത്രങ്ങളുടെ സഹായത്തോടെ റവ. ഫാ. സി. ജി. തോമസ് കല്ലുംപുറത്ത് പൂവത്തൂര്‍, കുടുംബ ചരിത്രം വിശദീകരിച്ചു. ആധുനിക സാങ്കേതിക മികവോടെ ജയ്‌സണ്‍ പൂവത്തൂര്‍, നിര്‍മ്മിച്ച കുടുംബ വംശാവലി ചാര്‍ട്ട് ആകര്‍ഷണിയമായിരുന്നു. ബിസിനസ് മീറ്റിംഗില്‍ ജോര്‍ജ് തോമസ് പൂവത്തൂര്‍, വാഷിംഗ്‌ടന്‍ ഡിസി അടുത്ത റീ യൂണിയന്റെ ക്രമീകരണങ്ങളെക്കുറിച്ചു വിശദീകരിച്ചു. വര്‍ക്കിംഗ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നൈനാന്‍ പൂവത്തൂര്‍ ഫിലാഡല്‍ഫിയ വിലയിരുത്തി സംസാരിച്ചു. കുടുംബാംഗങ്ങള്‍ തമ്മിലുളള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ തരത്തിലുളള പുതിയ പ്രൊജക്‌റ്റ് ബൈജു ജേക്കബ് ടെക്‌സാസ് അവതരിപ്പിച്ചു. അടുത്ത കുടുംബ സംഗമം 2015 -ല്‍ ന്യുയോര്‍ക്കില്‍ വച്ച് ഡോ. ഷാജി പൂവത്തൂരിന്റെ മുഖ്യ സാന്നിധ്യത്തിലും ജോര്‍ജ് ജോണ്‍ പൂവത്തൂരിന്റെ സഹ സാന്നിദ്ധ്യത്തിലും നടത്തുന്നതിന് തീരുമാനിച്ചു.
Comments