You are Here : Home / USA News

ബ്രോങ്ക്സ് ദേവാലയത്തല്‍ വാര്‍ഷിക ധ്യാനവും രോഗ ശാന്തി ശുശ്രൂഷയും സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, September 13, 2013 09:19 hrs UTC

ന്യൂയോര്‍ക്ക് : സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വാര്‍ഷിക ധ്യാനം സെപ്റ്റംബര്‍ 26,27,28,29 (വ്യാഴം , വെള്ളി , ശനി, ഞായര്‍ ) തീയതികളില്‍ നടക്കും. കൊച്ചു മാത്യൂ അച്ചന്‍ എന്നറിയപ്പെടുന്ന, പോട്ട ഡിവൈന്‍ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. മാത്യു ഇലുവങ്കല്‍ (വി.സി) ആണ് ഈ വര്‍ഷത്തെ ധ്യാനവും രോഗശാന്തി ശുശ്രൂഷയും നയിക്കുന്നത്. 26-ാം തിയതി വ്യാഴം : വൈകുന്നേരം 6 മുതല്‍ 10 വരെ 27-ാം തിയതി വെള്ളി : രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണിവരെ ആരാധനയും ഉണ്ടായിരിക്കും. 28-ാം തിയതി ശനി : രാവിലെ 9 മണിക്ക് വി. കുര്‍ബ്ബാന, മാതാവിന്റെ നെവേന, തുടര്‍ന്ന് ധ്യാനം 5 മണി വരെ. 29-ാം തിയതി ഞായര്‍ : രാവിലെ 8.15 ന് വി.കുര്‍ബ്ബാന തുടര്‍ന്ന് ധ്യാനം ആരംഭിക്കും. 10.45 ന് ആഘോഷമായി ദിവ്യബലി, തുടര്‍ന്ന് ധ്യാനം 4 മണി വരെ. 4 മണി മുതല്‍ രോഗശാന്തി ശുശ്രൂഷയും, ആരാധനയും. വാര്‍ഷിക ധ്യനത്തിലും രോഗശാന്തി ശുശ്രൂഷകളിലും പങ്കെടുത്ത് പരിശുദ്ധാത്മാവിന്റെ അരുവിയില്‍ നിറയുവാന്‍ , എല്ലാ വിശ്വാസികളെയും വികാരി ഫാ. ജോസ് കണ്ടത്തികുടി, ബ്രോങ്ക്‌സ് ദേവാലയത്തിലേക്കു സ്വാസതം ചെയ്യുന്നു. ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ.ജോസ് കണ്ടത്തിക്കുടി-718-944-4747 ജോര്‍ജ് പട്ടേരില്‍ - 914-320-5829 അഡ്രസ്സ് : സെന്റ്.തോമസ് സീറോ മലബാര്‍ ചര്‍ച്ച് 810 ഈസ്റ്റ്, 221 സ്ട്രീറ്റ് ബ്രോങ്കസ്, ന്യൂയോര്‍ക്ക്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.