ഷിക്കാഗോ: ഷിക്കാഗോയിലെ മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 21-ന് ശനിയാഴ്‌ച വൈകിട്ട് 6 മണിക്ക് മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ (St. Marys Malankara Catholic Church, 1208 Ashland Ave, Evanston, IL 60202) വെച്ച് കഥാപ്രസംഗ നൃത്ത സംഗീത മേള നടത്തപ്പെടുന്നു. പളുങ്ക്, ഭരതന്‍ എന്നീ സിനിമകളിലൂടെയും കഥാപ്രസംഗങ്ങളിലൂടെയും മലയാളികളുടെ മുക്തകണ്‌ഠ പ്രശംസ നേടിയ പ്രശസ്‌ത കലാകാരനും ഓള്‍ ഇന്ത്യാ റേഡിയോയുടേയും, വിവിധ സംഗീത ചാനലുകളുടേയും അംഗീകൃത ആര്‍ട്ടിസ്റ്റും, കേരള സംസ്ഥാന അവാര്‍ഡ് ജേതാവുമായ നിരണം രാജന്‍ അവതരിപ്പിക്കുന്ന `സമയം വൈകിപ്പോയി' എന്ന സാമൂഹിക കഥാപ്രസംഗവും, അതിനോടനുബന്ധിച്ച് നൃത്തവും സംഗീതവുമാണ് ഈ കലാമേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരണം രാജനും, പത്‌നി സിസിലി രാജനും കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തി വിവിധ സ്ഥലങ്ങളില്‍ പ്രോഗ്രാം നടത്തി വമ്പിച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ മൂല്യച്യുതിക്കെതിരേ ജനമനസാക്ഷിയെ ഉണര്‍ത്തുക എന്ന ഉദാത്തമായ ഒരു കര്‍ത്തവ്യംകൂടി തന്റെ കഥാപ്രസംഗത്തിലൂടെ രാജന്‍ നിര്‍വഹിക്കുന്നു. കേരളത്തില്‍ ഭവനരഹിതരായിട്ടുള്ളവര്‍ക്കുവേണ്ടിയുള്ളവര്‍ക്ക് ഭവന നിര്‍മ്മാണ പദ്ധതിക്കുവേണ്ടിയാണ് ഇതില്‍ നിന്നും ലഭിക്കുന്ന തുക വിനിയോഗിക്കുന്നത്. എല്ലാ കലാസ്‌നേഹികളേയും കലാമേളയിലേക്ക് ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ പ്ലാമൂട്ടില്‍ (847 247 1996), മോളി സക്കറിയ (847 297 0947), സിബി ദാനിയേല്‍ (224 659 0938), ബെഞ്ചമിന്‍ തോമസ് (847 529 4600), വര്‍ഗീസ് പുത്തന്‍പറമ്പില്‍ (630 910 3445), രാജു വിന്‍സെന്റ് (630 890 7124), രഞ്ചന്‍ ഏബ്രഹാം (847 287 0661), റവ ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (847 477 8559).
Comments