ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സൊസൈറ്റി അന്തര്‍ദേശീയ നൃത്തസന്ധ്യ സംഘടിപ്പിക്കുന്നു. വിശ്വവിഖ്യാതരായ നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ കലാവിരുന്ന് `Creation Through Rythem' ലോകത്തിലെ വിവിധ സംസ്‌കാരങ്ങളുടെ സംഗമവേദിയായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അമേരിക്കയിലെ അംഗീകൃത നൃത്തവിദ്യാലയങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ ഏഷ്യന്‍, ലാറ്റിന്‍, അമേരിക്കന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍ നാടുകളില്‍ പ്രശസ്‌തമായ വിവിധ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കപ്പെടും. ഏതൊരു നൃത്തത്തിന്റേയും മാര്‍ഗ്ഗദര്‍ശിയും, അടിസ്ഥാന പ്രമാണവുമായ നാട്യശാസ്‌ത്രം ലോകത്തിനു സമ്മാനിച്ച ഭരതമുനിയുടെ പിന്മുറക്കാരായ ഇന്ത്യന്‍ കലാകാരന്മാരും ചടങ്ങിനെ ധന്യമാക്കുമെന്ന് കരുതപ്പെടുന്നു. ആഫ്രിക്കന്‍ പോര്‍ച്ചുഗീസ് നൃത്തരൂപമായ കിസോമ്പ, ലാറ്റിന്‍ അമേരിക്കന്‍ സല്‍സ, ഇന്ത്യന്‍ ബാന്‍ഗ്ര തുടങ്ങി വിവിധ നൃത്തരൂപങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഫ്യൂഷന്‍ ഡാന്‍സ് വരെ ഒരു വേദിയില്‍ കാണാനുള്ള അപൂര്‍വ്വ അവസരം ഒരുങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. നവംബര്‍ 23-ന് സ്റ്റാഫോര്‍ഡിലെ സിവിക് സെന്ററില്‍ വെച്ചാണ് കലാവിരുന്ന് അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരി നായര്‍ (832 405 9724). രഞ്‌ജിത് നായര്‍ അറിയിച്ചതാണിത്.
Comments