You are Here : Home / USA News

നമ്മെ തന്നെ ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ ആരാധന: ബ്രദര്‍ സുബി പള്ളിക്കല്‍

Text Size  

Story Dated: Saturday, September 14, 2013 12:04 hrs UTC

Thomas T OOmmen

 

ആര്‍പ്പിടുന്നതിലും നേട്ടങ്ങള്‍ വാരികൂട്ടുന്നത്തിലുമല്ല; മറിച്ച് , അര്‍പ്പണവും വിട്ടുവീഴ്ചാ മനോഭാവവുമാണ് ആരാധന അര്‍ത്ഥവത്താക്കുന്നത്, പ്രസിദ്ധ സുവിശേഷ പ്രസംഗകനായ സുബി പള്ളിക്കല്‍ പ്രസ്താവിച്ചു. ന്യൂയോര്‍ക്ക് സി എസ് ഐ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സുബി പള്ളിക്കല്‍. ജീവിതത്തിന്റെ സന്തോഷവും, ദര്‍ശനവും, ശക്തിയും നഷ്ടപ്പെടുന്നത് പാപത്തിന്റെ ഫലമായിട്ടാണ് അദ്ദേഹം പറഞ്ഞു. പാപം വിട്ടോഴിയുന്നതിലൂടെയും, ജീവിതംകൊണ്ടും, ആരാധനകൊണ്ടും, മരണം കൊണ്ടു പോലും ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ വിശുദ്ധ വേദപുസ്തകത്തിലെ വാക്യങ്ങള്‍ ഉദ്ധ രിച്ചു കൊണ്ട് സുബി പള്ളിക്കല്‍ വിശ്വാസി സമൂഹത്തിനു മുന്‍പില്‍ നിരത്തി വച്ചു . അമേരിക്കയിലെ വിവിധ നഗരങ്ങളിലായി എട്ടു കണ്‍വന്‍ഷ നുകളില്‍ സുബി പള്ളിക്കല്‍ സംബന്ധി ക്കുന്നുണ്ട്. ന്യൂ യോര്ക്കിലെ ലോങ്ങ് ഐ ലന്‍ഡിലുള്ള സീ ഫോര്‍ഡ് സി എസ് ഐ ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്ന ത്രിദിന കണ്‍വന്‍ഷന്‍ 14, 15 തീയതികളില്‍ ഉണ്ടായിരിക്കും. കണ്വീനര്‍ ഉമ്മന്‍ മാത്യൂ സ്വാഗതം ആശംസിച്ചു . വികാരി റവ. സാമുവേല്‍ ഉമ്മന്റെ നേതൃത്വത്തിലുള്ള കണ്‍ വന്‍ ഷന്‍ ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടുകൂടിയാണ് യോഗം ആരംഭിച്ചത്. റവ മാത്യൂ ജോര്ജ് , റവ സി എം ഈപ്പന്‍, റവ. നൈനാന്‍ സക്കറിയ എന്നീ വൈദികരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സി എസ് ഐ ഇടവകയായ ന്യൂയോര്‍ക്ക് മലയാളം കൊണ്ഗ്രി ഗേഷന്‍ ഓഫ് ഗ്രേ റ്റര്‍ ന്യൂയോര്‍ക്ക് ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ലോങ്ങ് ഐ ലന്‍ഡിലെ സീ ഫോര്‍ഡ് സി എസ് ഐ ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. സെപ്തംബര്‍ 14 ന് (ശനി) 6:30 നും, സെപ്തംബര്‍ 15 ന് (ഞായര്‍) 1:30 മണിക്കും കണ്‍ വന്‍ ഷന്‍ ആരംഭിക്കും . യുവജനങ്ങള്‍ക്കായി ശനിയാഴ്ച ഉച്ച കഴിഞ്ഞു 5 മുതല്‍ 6:30 വരെ പ്രത്യേക യോഗം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി റവ. സാമുവേല്‍ ഉമ്മന്‍ , (516)3429879, ഉമ്മന്‍ മാത്യൂ (718) 6675698, തോമസ് റ്റി. ഉമ്മന്‍ (631)7960064 ; ജോര്‍ജ് റ്റി മാത്യൂ (516)7412051 , തോമസ് ജെ പായിക്കാട് (718 )3474767 , സാറാമ്മ റ്റി ഉമ്മന്‍ (631)5438530 , ജോര്ജ് ഡേവിഡ് (516) 4370451 എന്നിവരുമായി ബന്ധപ്പെടുക . ചര്‍ച് വിലാസം : 3833 ജെറുശലേം അവന്യൂ , സീഫോര്‍ട് , ന്യൂയോര്‍ക്ക് 11783.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.