കോട്ടയം: കവിത തുളുമ്പുന്ന നിത്യസുന്ദര ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ട് ശ്രദ്ധേയ എഴുത്തുകാരിയും കവിയുമായ ഷീലാമോന്‍സ് മുരിക്കന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ സംഗീത ഓഡിയോ ആല്‍ബം കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്‌തു. ഭാഗവത പ്രേമി ബ്രഹ്മശ്രീ. പ്രൊഫ. നാരായണന്‍ പോറ്റി ഉദ്‌ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ കോട്ടയം പ്രസ്‌ക്ലബ്ബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്‌ടര്‍ ശ്രീ. തേക്കിന്‍കാട് ജോസഫ് മലയാള മനോരമ അസി. എഡിറ്റര്‍ പോള്‍ മണലിന് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. പ്രശസ്‌ത സംഗീത സംവിധായകനും മെസേജ് വിഷന്‍ ഡയറക്‌ടറുമായ സണ്ണി സ്റ്റീഫന്‍ അദ്ധ്യത വഹിച്ചു. ഓണത്തിന്റെ മധുര സ്വപ്‌നങ്ങള്‍ ഉണര്‍ത്തുന്ന ഗാനങ്ങളാണ് മലയാള മരുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗായികയായ റാണി ശശിത്, നമ്പ്യാകുളം സാബു, കലാഭവന്‍ സാംസണ്‍ എന്നിവര്‍ ഈണം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് യു. എ. ഇ. അവാര്‍ഡ് ജേതാവായ ഇമ്മാനുവേല്‍ ജോണ്‍സണ്‍ ആണ്. ഗോപന്‍, റാണി ശശിത്, ബ്ലെസ്സി തോമസ്, നമ്പ്യാകുളം സാബു എന്നിവര്‍ പാടിയിരിക്കുന്നു. പ്രസ് ക്ലബ്ബില്‍ നടന്ന പ്രകാശന ചടങ്ങില്‍ ചുമര്‍ചിത്രകാരന്‍ വിജയകുമാര്‍ പുന്നത്തറ, എഴുത്തുകാരനായ പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, കവി പി. പി. നാരായണന്‍, ചലച്ചിത്ര സംവിധായകന്‍ സുനീഷ് നീണ്ടൂര്‍, ഷാഹുല്‍ ഹമീദ് നാട്ടകം തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ഷീലാമോന്‍സ് നന്ദി പ്രകാശിപ്പിച്ചു.
Comments