ജോയിച്ചന്‍ പുതുക്കുളം
" ഇനി മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് വിളിക്കും" (Luke 1:48)
ഹ്യൂസ്റ്റണ്‍ ദൈവപുത്രന് മാതാവായി തീര്‍ന്ന ഭാഗ്യവതിയായ വിശുദ്ധ കന്യക മറിയം അമ്മയുടെ ശൂനോയോ /വാങ്ങിപ്പ് പെരുന്നാള്‍ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓഗസ്റ് മാസം 9 മുതല്‍ 11 വരെ (വെള്ളി ,ശനി ഞായര്‍ )ദിവസങ്ങളില്‍ പൂര്‍വാധികം ഭംഗിയായി കൊണ്ടാടാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു .
പുതിയതായി നിര്‍മ്മിച്ച ദേവാലയത്തില്‍ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശക്ക് ശേഷം നടക്കുന്ന ആദ്യ പെരുന്നാളിന് വന്‍ ഒരുക്കങ്ങളാണ് പ്രസിഡന്റും വികാരിയുമായ ഞല് എൃ പോള്‍ തോട്ടക്കാട്ടിന്റെ നേതൃത്വത്തില്‍ പള്ളി മാനേജിങ് കമ്മിറ്റിയും ഇടവ ജനങ്ങളും നടത്തിവരുന്നത് . ഭദ്രാസന മെത്രാപ്പോലീത്തയും പാത്രീയാര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ മാര്‍ തീത്തോസ് യല്‍ദോ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെരുന്നാള്‍ ദിവസം നടക്കുന്ന വിശുദ്ധ അഞ്ചിന്മേല് കുര്‍ബാനയാണ് ഈ വര്‍ഷത്തെ പ്രധാന സവിഷേത.ആദ്യമായാണ് ഒരു അഞ്ചിന്മേല് കുര്‍ബാന ഈ മേഖലയില്‍ നടത്തപ്പെടുന്നത് .
ഓഗസ്റ്റ് 4 ന് കുര്‍ബാനന്തരം കൊടിഉയര്ത്തു ന്നതോടെ പെരുന്നാളിന് ഔദ്യോഗിഗമായ തുടക്കമാവും. ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 .30ന് സന്ധ്യപ്രാര്‍ഥനയും തുടര്‍ന്ന് സണ്‍ഡേസ്കൂളിന്റെ വാര്‍ഷിക പരിപാടിയും നടക്കും .10 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യപ്രാര്‍ഥനയും അതിനുശേഷം ഞല് എൃ ഷിനോജ് ജോസഫ് നയിക്കുന്ന വചന ശിശ്രുഷയും തുടര്‍ന്ന് പ്രദിക്ഷണം ,ആശീര്‍വാദം ,സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും .പെരുന്നാള്‍ ദിവസം പത്താം തീയതി ഞാറാഴ്ച രാവിലെ 8 .30 ന് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ തീത്തോസ് യല്‍ദോ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ അഞ്ചിന്മേല് കുര്‍ബാന അര്‍പ്പിക്കപ്പെടും.ഭക്തി നിര്‍ഭരമായ പ്രദിക്ഷിണവും ശേഷം ആശീര്‍വാദം ,നേര്‍ച്ചസദ്യ ,ലേലം എന്നിവയ്ക്ക് ശേഷം ഈ വര്‍ഷത്തെ പെരുന്നാളിന് കൊടിയിറങ്ങും .
ഈ അനുഗ്രഹീത സന്ദര്‍ഭത്തില്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനയോടും നേര്‍ച്ചകാഴ്ചകളോടും കൂടെ വന്നു വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നു .
Comments