You are Here : Home / USA News

അനുഗ്രഹനിറവിൽ നോർത്ത് അമേരിക്കൻ സിഎസ്ഐ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് സമാപിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, July 31, 2019 03:02 hrs UTC

ഹൂസ്റ്റൺ ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന കോൺഫറൻസിൽ 450ൽ പരം വിശ്വാസികൾ പൂർണസമയം പങ്കെടുത്തു. ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റനാണു കോൺഫറൻസിനു ആതിഥേയത്വം വഹിച്ചത്. 
 
സമാപന ദിവസം ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കു മോഡറേറ്റർ തോമസ് കെ. ഉമ്മൻ തിരുമേനിയുടെ മുഖ്യ കാർമികത്വം വഹിച്ചു. റൈറ്റ്.റവ. ജോൺ പെരുമ്പലത്ത്, (ബിഷപ്പ്, ബ്രാഡ്വെൽ ഡയോസിസ്, ചർച്ച് ഓഫ് ഇംഗ്ലണ്ട്) റൈറ്റ്.റവ.ഉമ്മൻ ജോർജ് ( ബിഷപ്പ്,കൊല്ലം കൊട്ടാരക്കര ഡയോസിസ്), റവ. വില്യം ഏബ്രഹാം (വൈസ് പ്രസിഡന്റ്, നോർത്ത് അമേരിക്കൻ കൗൺസിൽ), ഭദ്രാസനത്തിലെ മറ്റ് വൈദികർ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു.    
 
ജൂലൈ  25 നു വ്യാഴാഴ്ച നടന്ന ഉദ്ഘാടന ചടങ്ങും ഘോഷയാത്രയും കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ മറ്റൊരു നേർക്കാഴ്ചയായിരുന്നു. കേരളീയ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് പ്രതിനിധികൾ പങ്കെടുത്ത ഘോഷയാത്രയ്ക്ക് "താലപ്പൊലിയും" "ചെണ്ടമേളവും" മറ്റു താളമേളങ്ങളും വർണക്കൊഴുപ്പ് നൽകി. കോൺഫറൻസിന് നേതൃത്വം നൽകുന്ന അഭിവന്ദ്യ ബിഷപ്പുമാരെ കൂടാതെ റവ.ഡോ. രത്നാകര സദാനന്ദം (ജനറൽ സെക്രട്ടറി, സിഎസ്ഐ സിനഡ്), അഡ്വ. റോബർട്ട് ബ്രൂസ് (ട്രഷറർ, സിഎസ്ഐ സിനഡ്), ഡോ. സൂസൻ തോമസ് ( സിഎസ്ഐ സ്ത്രീജന സഖ്യം പ്രസിഡന്റ്) റൈറ്റ്.റവ. കാതറിൻ എം.റയാൻ ( സഫ്‌റഗൻ ബിഷപ്പ്, എപ്പിസ്കോപ്പൽ ചർച്ച്- ടെക്സാസ് ഡിയോസിസ്) ആദരണീയനായ കെ.പി.ജോർജ് ( ഫോർട്ബെൻഡ് കൌണ്ടി ജഡ്ജ്,ടെക്സാസ്) എന്നിവർ ഉത്ഘാടന വേദിയെ ധന്യമാക്കി ആശംസകൾ നേർന്നു.          
ഫാമിലി കോൺഫറൻസിൽ "ഡെസ്സേർട് ബ്ലോസ്സം" (യെശയ്യാവ്: 35:1-2) എന്ന ചിന്താവിഷയത്തെ ആധാരമാക്കി ചിന്തോദീപകങ്ങളായ പ്രഭാഷണങ്ങളും ചർച്ചകളും നടന്നു. പ്രവാസി സഭയുടെ മരുഭൂവനുഭവങ്ങളും ദൈവം നിയോഗിച്ച യിരിയ്ക്കുന്ന ദേശത്തും രാജ്യത്തും കർത്താവിനു വേണ്ടി വെല്ലുവിളികൾ ഏറ്റെടുത്തു കൊണ്ട്  ദൈവ സ്നേഹം പങ്കിടുവാനും സേവനം ചെയ്യുവാനും കഴിയണമെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രമുഖ ചിന്തകനായ റൈറ്റ്.റവ. ജോൺ പെരുമ്പലത്ത് (ബിഷപ്പ്, ബ്രാഡ്വെൽ ഡയോസിസ്, ചർച്ച് ഓഫ് ഇംഗ്ളണ്ട്) പഠനങ്ങൾക്ക് നേതൃത്വം നൽകി.
വെള്ളിയാഴ്ച വൈകിട്ട്, വിവിധ ഇടവകകളിലെ ഗായകസംഘങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ "ക്വയർ ഫെസ്റ്റിവൽ" മനോഹരമായ ഗാനങ്ങളാൽ വേറിട്ട് നിന്നു. ശനിയാഴ്ച വൈകുന്നേരം നടന്ന "ടാലെന്റ്റ് നൈറ്റ്" കലാപ്രതിഭകളുടെ വിഭവസമൃദ്ധമായ കലാസന്ധ്യയായി മാറി. 
"യൂത്ത് ആൻഡ് യങ് അഡൽട്സ്" സെഷനുകൾക്ക് റവ. ജോബി ജോയ് (ന്യൂജഴ്‌സി) നേതൃത്വം നൽകി. ചെറുപ്പക്കാർക്കായി ഒരുക്കിയ യൂത്ത് സ്പോർട്സ് ടൂർണമെന്റ് ശ്രദ്ധേയമായിരുന്നു. ബാഡ്മിന്റൺ ഡബിൾസ്, വോളീബോൾ, ബാസ്കറ്റ്ബാൾ തുടങ്ങിയവ ടൂർണമെന്റിന് മാറ്റുകൂട്ടി. 
സമാപനദിവസമായ ഞായറാഴ്ച നടന്ന ബിസിനസ് മീറ്റിംഗിൽ റവ. വില്യം എബ്രഹാം സ്വാഗത പ്രസംഗം നടത്തി. മാത്യു ജോഷ്വ (സെക്രട്ടറി,നോർത്ത് അമേരിക്കൻ കൗൺസിൽ) ജോളി ഡേവിഡ് ( ട്രഷറർ, നാഷണൽ വിമൻസ് ഫെല്ലോഷിപ്പ്) കോശി ജോർജ് ( കൺവീനർ, ബിൽഡിംഗ് കമ്മിറ്റി), ബ്രയാൻ മാത്യു (നാഷണൽ സെക്രട്ടറി, യൂത്ത് ഫെല്ലോഷിപ്പ്) എന്നിവർ അനുഗ്രഹകരമായ  രീതിയിൽ കോൺഫറൻസ് സംഘടിപ്പിച്ചവരെ അഭിനന്ദിച്ചു സംസാരിച്ചു. 
 
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫികളും സമ്മാനിച്ചു. ഹൂസ്റ്റൺ സെന്റ് തോമസ് ഇടവക ബൈബിൾ ക്വിസിനും വോളിബോളിനും ഒന്നാം സ്ഥാനം  കരസ്ഥമാക്കിയപ്പോൾ സിഎസ്ഐ മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്  ബാഡ്മിന്റൺ ടൂർണമെന്റിൽ ഒന്നാം സ്ഥാനവും ബാസ്കറ്റ്ബോളിലും ബൈബിൾ ക്വിസിലും രണ്ടാം സ്ഥാനങ്ങൾക്കും അർഹരായി. സെന്റ് പോൾസ് ആൻഡ് റിസറക്ഷൻ ചർച്ച് ഓഫ് ന്യൂജഴ്‌സി ബൈബിൾ ക്വിസിൽ മൂന്നാം സ്ഥാനം നേടി. 
ഹൂസ്റ്റൺ സെന്റ് തോമസ് ഇടവക വൈസ് പ്രസിഡന്റ് റെനി ഐസക് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.