ലൊസാഞ്ചൽസ് ∙ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി തുൾസി ഗബാർഡ് ഇന്റർനെറ്റ് കമ്പനിയായ ഗൂഗുളിനെതിരെ ഫ്രീഡം ഓഫ് സ്പീച്ച് വയലേറ്റു ചെയ്തു എന്ന് ചൂണ്ടിക്കാട്ടി 50 മില്യൻ നഷ്ടപരിഹാരത്തിന് ലോ സ്യൂട്ട് ഫയൽ ചെയ്തു.
ജൂലൈ 25 നാണ് കലിഫോർണിയയിൽ ഹവായ് കോൺഗ്രസ് ഹുമൺ ക്യാംപയ്ൻ കമ്മിറ്റി കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം ഡെമോക്രാറ്റിക് സ്ഥാനാർഥികളുടെ ഡിബേറ്റിനു ശേഷം തുൾസിയുടെ അഡ്‍വർടൈസ്മെന്റ് അക്കൗണ്ട് ഗൂഗുൾ സസ്പെൻഡ് ചെയ്യുകയായിരുന്നു. അക്കൗണ്ട് സസ്പെന്റ് ചെയ്തതിന് ഗൂഗിൾ കാണണമെന്നും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.
ലോ സ്യൂട്ടിനെകുറിച്ച് അഭിപ്രായം പറയാൻ ഗൂഗിൾ അധികൃതർ തയ്യാറായിട്ടില്ല.
തുൾസിയുടെ അക്കൗണ്ടിലുണ്ടായ അപ്രതീക്ഷിത നീക്കങ്ങളായിരിക്കാം ഓട്ടോമാറ്റിക്കായി എക്കൗണ്ട് സസ്പെന്റ് ചെയ്യുന്നതിന് കാരണമായിരിക്കാമെന്നാണ് ഗൂഗിൾ വക്താവ് റിവാ സീട്ടൊ അഭിപ്രായപ്പെട്ടത്.
ഗൂഗിളിന്റെ നടപടി തനിക്ക് മാത്രമല്ല. മറ്റ് സ്ഥാനാർത്ഥികൾക്ക് കൂടി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും തുൾസി ഗബാർഡ് പറഞ്ഞു.
Comments