ജീമോന്‍ ജോര്‍ജ്
സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ ഇന്നുമുതല്‍ ഹൂസ്റ്റണില്‍ വച്ച് നടക്കുകയാണ്. ഈ അവസരത്തില്‍ പരിപാടിയുടെ പ്രധാന സ്‌പോണ്‍സറായ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കന്‍ സംസാരിക്കുന്നു.
ഓഗസ്റ്റ് ഒന്ന് രണ്ട് മൂന്ന് തീയതികളില്‍ ആയി ഹൂസ്റ്റണിലെ ഹില്‍സ്റ്റണ്‍ അമേരിക്ക ഹോട്ടലില്‍ വച്ച് സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ നടക്കുകയാണ്. ഏകദേശം അയ്യായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് വര്‍ഷം മുന്‍പാണ് ഇത്തരത്തിലൊരു കണ്‍വെന്‍ഷന്‍ അറ്റ്‌ലാന്റയില്‍ നടന്നത്.
വിപുലമായ സജ്ജീകരണങ്ങളാണ് പരിപാടിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് ഈ പരിപാടിയുടെ മുഖ്യ പ്രചാരകര്‍ ട്രിനിറ്റി ഗ്രൂപ്പാണ്. ഇത്തരം ഒരു പരിപാടിയുടെ സ്‌പോണ്‍സര്‍ ആയി മാറാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. കാരണം യുവജനങ്ങളെ വിശ്വാസത്തിലേക്ക് കൊണ്ടുവരുക എന്നുള്ള ഒരു ലക്ഷ്യവുമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉണരുക പ്രശോഭിക്കുക എന്നുള്ളതാണ് ഇതിന്റെ ആപ്തവാക്യം. അതുകൊണ്ട് തന്നെ ഇത്തരം ഒരു പരിപാടിയുടെ സ്‌പോണ്‍സര്‍ ആയി മാറാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.
പരിപാടി വിജയകരമാക്കാന്‍ വിവിധ കമ്മിറ്റികള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്കാരത്തെയും കലയുടെയും ഒരു രത്‌നച്ചുരുക്കം ആയാണ് ഈ പരിപാടി ഇവിടെ ഇപ്പോള്‍ നടത്തപ്പെടുന്നത്. വിശ്വാസത്തിന്റെ വഴിയില്‍ കലയ്ക്കും സംസ്കാരത്തിനും വ്യക്തമായ പങ്കുണ്ട് എന്ന് കാണിക്കുന്ന രീതിയിലുള്ള പരിപാടികളാണ് ഇവിടെ സംഘടിപ്പിക്കുന്നത്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ള പ്രമുഖരായ വചനപ്രഘോഷകരും ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.
എല്ലാ പ്രായത്തിലുമുള്ള ആളുകളും പങ്കെടുക്കുന്ന ഒരു പരിപാടിയാണ് എന്നതാണ് ഈ കണ്‍വെന്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത. മെഗാ ഷോകള്‍ ഉള്‍പ്പെടെയുള്ള ആസ്വാദ്യകരമായ പരിപാടികള്‍ ഈ കണ്‍വന്‍ഷനില്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയുടെ പ്രധാന ചാനല്‍ പാര്‍ട്ണര്‍ ഫ്‌ലവേഴ്‌സ് ടിവി ആണ്. ശാലോം ഉള്‍പ്പെടെയുള്ള ഇതര മാധ്യമങ്ങള്‍ ഇതില്‍ പങ്കാളികള്‍ ആണെങ്കിലും പരിപാടിയുടെ പ്രക്ഷേപണവുമായി ബന്ധപ്പെട്ട് പൂര്‍ണ അധികാരം ഫ്‌ലവേഴ്‌സ് ചാനലിന് ആണ് നല്‍കിയിരിക്കുന്നത്.
കണ്‍വന്‍ഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന മെഗാസമ്മാനം ബിഎംഡബ്ല്യൂ കാര്‍ ആണ്. ജോയ് ആലുക്കാസ് ആണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഇത്രയും വലിയ വിസ്മയങ്ങള്‍ ഉള്ളതിനാല്‍ തന്നെ എല്ലാവരും പരിപാടിക്കായി കാത്തിരിക്കുകയാണ്.
ഇതില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇത്തരത്തിലൊരു കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതിന്റെ പ്രധാന ഉദ്ദേശം എന്നുള്ളത് ചെറുപ്പക്കാരെ വിശ്വാസത്തിന്റെ വഴിയിലേക്ക് ചേര്‍ത്തു നിര്‍ത്തുക എന്നുള്ളതാണ്. ട്രിനിറ്റി ഗ്രൂപ്പ് കണ്‍വെന്‍ഷന് സാമ്പത്തികമായ ഒരു പിന്തുണ നല്‍കിയതിന്റെ പ്രധാന കാരണവും യുവാക്കളെ വിശ്വാസത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നു എന്നുള്ളതുകൊണ്ടാണ്. വിശ്വാസികള്‍ ആകുക വഴി അവരുടെ സംസ്കാരത്തിലാണ് മാറ്റം ഉണ്ടാക്കുക അതുകൊണ്ടുതന്നെയാണ് ആണ് പുതിയ തലമുറയെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ഇത്തരം കണ്‍വെന്‍ഷനുകള്‍ ആവശ്യമായി വരുന്നത്. നമ്മള്‍ ഏത് നാട്ടില്‍ ആയിരുന്നാലും നമ്മുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണം എന്ന് താല്പര്യം ഉള്ളതിനാലാണ് ട്രിനിറ്റി ഗ്രൂപ്പ് കണ്‍വെന്‍ഷന്റെ പ്രധാന പ്രചാരകരാകാന്‍ തീരുമാനിച്ചത്.
Comments