You are Here : Home / USA News

കെന്നഡി കുടുബത്തിലെ യുവതി മയക്കുമരുന്നു കഴിച്ചു മരിച്ച നിലയിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 02, 2019 02:33 hrs UTC

ബോസ്റ്റൺ∙ മുൻ സെനറ്റർ റോബർട്ട് എഫ്. കെന്നഡിയുടെ കൊച്ചുമകൾ സെയ്റോസ് കെന്നഡി (22) അമിതമായി മയക്കുമരുന്നു കഴിച്ചതിനെ തുടർന്നു മരിച്ചു. വീട്ടിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന ഇവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അധികം താമസിയാതെ മരണം സ്ഥിരീകരിച്ചു. സെയ്റോസ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
 
 
കോളജ് വിദ്യാർഥിനിയായിരുന്നു. റോബർട്ട് എഫ് കെന്നഡിയുടെ വിധവ ഈതൽ താമസിച്ചിരുന്ന വീട്ടിലായിരുന്നു സെയ്റോസ് താമസിച്ചിരുന്നത്. മുൻപും കെന്നഡി കുടുംബത്തിലെ പലർക്കും അപകടമരണം സംഭവിച്ചിട്ടുണ്ട്. മരണത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അസി. ഡിസ്ട്രിക്ട് അറ്റോർണി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.