You are Here : Home / USA News

ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് കാറിനുള്ളിൽ ചൂടേറ്റു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 02, 2019 02:35 hrs UTC

ഗാർലന്റ് (ഡാലസ്) ∙ റിച്ചാർഡ്സൺ സിറ്റി അതിർത്തിയിൽ അരാഫൊ –ജൂപിറ്റർ റോഡിൽ ഒൻപത് മാസം പ്രായമുള്ള പെൺകുട്ടി കാറിനകത്ത് ചൂടേറ്റു മരിച്ചു. ഇന്നലെയായിരുന്നു സംഭവം.
 
കുട്ടിയുടെ പിതാവ് കാറിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. അവർ എത്തുന്നതിനു മുൻപ് തന്നെ കുഞ്ഞു മരിച്ചിരുന്നു. എത്ര നേരം കുട്ടി കാറിൽ തനിച്ചിരുന്നുവെന്നും പിതാവ് എവിടെ പോയിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 
 
ഡാലസിൽ ഈ ആഴ്ച ഉയർന്ന താപനിലയായിരിക്കുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ ദിവസം 95 ഡിഗ്രി ഫാരൻ ഹീറ്റാണ് ഇവിടെ രേഖപ്പെടുത്തിയത്.
 
 
ഈ വർഷം ഏപ്രിൽ മാസത്തിൽ മാത്രം  24 കുട്ടികൾ ചൂടേറ്റു മരിച്ചിട്ടുണ്ട്. ഇതിൽ നാലു പേർ ടെക്സസിലാണ്. ജൂലൈ മൂന്നിനായിരുന്നു ഡന്റണിൽ രണ്ടു വയസ്സുള്ള കുട്ടി കാറിനകത്തു ചൂടേറ്റു മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.