ന്യൂയോര്‍ക്ക്: രണ്ടായിരത്തി പത്തൊന്‍പതു ജൂലൈയ്യോടെ ഇരുപത്തി അഞ്ചു വര്ഷം പിന്നിടുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍, ജൂബിലി ആഘോഷത്തിന്റെ നിറവിലാണെന്നു ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ. വി. അനൂപും പ്രസിഡന്റ് ജോണി കുരുവിളയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ടി. എന്‍. ശേഷന്‍, ഡോ .ബാബു. പോള്‍, വര്ഗീസ് തെക്കേക്കര, ആന്‍ഡ്രൂ പാപ്പച്ചന്‍ മുതലായ സമുന്നതരായ മലയാളി നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തോടെ രൂപീകരിക്കപ്പെട്ട വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഇന്ന് ഇരുപത്തി അഞ്ചു വര്ഷത്തിന്റെ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് തിരി കൊളുത്തുമ്പോള്‍ ലോകം എമ്പാടുമുള്ള അറുപത്തഞ്ചോളം പ്രൊവിന്‍സുകള്‍ ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പരിപാടികളുമായി മുമ്പോട്ടു പോകുകയാണ്. ലോകം എമ്പാടുമുള്ള പ്രൊവിന്‍സ്‌കുകളെ സംഘടിപ്പിച്ചു കൊണ്ട് തയിലാണ്ടില്‍ നടത്തുന്ന ഗ്ലോബല്‍ ടൂറൊടു കൂടി ഗ്ലോബല്‍ ആഘോഷ പ്രരിപാടികള്‍ക്കു തുടക്കമാകും.
ആഘോഷ പരിപാടികള്‍ക്ക് പുറമെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്ന ഗ്ലോബല്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ മീറ്റിങ്ങും നടക്കും. ലോകം എമ്പാടുമുള്ള പ്രൊവിന്‍സുകളിലെ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതായി ഗ്ലോബല്‍ സെക്രട്ടറി സി. യു. മത്തായി അറിയിച്ചു.
അമേരിക്കയില്‍ നിന്നും ഗ്ലോബല്‍ വൈസ്‌ചെയര്‍മാന്‍ തങ്കമണി അരവിന്ദന്‍, ഗ്ലോബല്‍ വൈസ് പ്രെസിഡന്റുമാരായ തോമസ് മൊട്ടക്കല്‍, എസ്. കെ. ചെറിയാന്‍, റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു, റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ മുതലായ നേതാക്കള്‍കൊപ്പോം പ്രൊവിന്‍സ് ചെയര്‍മാന്‍മാര്‍, പ്രെസിഡന്റുമാര്‍ മുതലായവര്‍ പരിപാടികളില്‍ പങ്കെടുക്കും.
Comments