മാർട്ടിൻ വിലങ്ങോലിൽ
ഹൂസ്റ്റണ്‍: ഒരു വര്‍ഷത്തിലേറെയായി അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം കാത്തിരുന്ന ഏഴാമത് സീറോ മലബാര്‍ കണ്‍വെന്‍ഷനു ഹൂസ്റ്റണ്‍ ഹില്‍ട്ടണ്‍ അമേരിക്കസിലെ പ്രത്യകം തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ ഇന്നലെ വൈകിട്ട് 3.45ന് ദിവ്യബലിയോടെ തുടക്കമായി. പൊതു സമ്മേളനത്തില്‍ മാര്‍ ആലഞ്ചേരി ഉദ്ഘാടന സന്ദേശം നല്‍കുകയും തുടര്‍ന്ന് തിരി തെളിച്ചു കണ്‍വന്‍ഷന്റെ ഒദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
എന്റെ ദൈവമേ എന്റെ കര്‍ത്താവേ എന്ന് വിശ്വാസം ഏറ്റുപറഞ്ഞ മാര്‍ത്തോമയുടെ പൈതൃകം ഉള്‍ക്കൊണ്ടു അമേരിക്കയിലുള്ള ബ്രഹുത്തായ കൂട്ടായ്മയുടെ ഒരുമയിലും സീറോ മലബാര്‍ പാരമ്പര്യത്തിലൂന്നിയുള്ള കണ്‍വന്‍ഷനാണിത്. വിശാസത്തിന്റെ തലത്തില്‍ ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍. ഒന്നൊഴിച്ചു എല്ലാ കണ്‍വന്‍ഷനിലും പങ്കെടുത്തിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ കണ്‍വന്‍ഷനാണിതെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു . കുര്യന്‍ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കിയ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായി കര്‍ദിനാള്‍ പറഞ്ഞു. സഭയുടെ ജീവനും വളര്‍ച്ചയും കുട്ടികളിലൂടെയും യുവജനങ്ങളിലൂടെയാണന്നു പറഞ്ഞ പിതാവ് കണ്‍വന്‍ഷനു എല്ലാ പ്രാര്‍ത്ഥനാശകളും നേരുന്നതായി പറഞ്ഞു.
ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ അങ്ങാടിയത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സ്വാഗതം ആശംസിച്ചു. മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപഌനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ജോര്‍ജ് കെ പി, കാത്തലിക് കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ.ബിജു പറയന്നിലം, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കണ്‍വന്‍ഷന്‍ സെക്രട്ടറി പോള്‍ ജോസഫ് നന്ദി അര്‍പ്പിച്ചു. അനീഷ് സൈമണ്‍ പരിപാടിയുടെ എംസി ആയിരുന്നു.
Comments