ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയായുടെ (മാപ്പ്) ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടുകൂടി സെപ്റ്റംബര്‍ 7 ന് നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 7 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ഫിലാഡല്‍ഫിയാ ആസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (10197 Northeast Ave, Philadelphia, PA 19115 ) ഓണാഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്തരായ നിരവധി ആളുകള്‍ സംബന്ധിക്കുന്ന ഈ ഓണാഘോഷ പ്രോഗ്രാം ഒരു ചരിത്ര സംഭവം ആകുമെന്നതില്‍ തെല്ലും സംശയമില്ലാ എന്ന് മാപ്പ് പ്രസിഡന്റ് ചെറിയാന്‍ കോശിയും മറ്റ് സംഘാടകരും അറിയിച്ചു. പ്രഫഷണല്‍ ട്രൂപ്പുകള്‍ അണിയിച്ചൊരുക്കുന്ന വിവിധ തരം കലാപരിപാടികള്‍ ഓണാഘോഷ പരിപാടികളുടെ മാറ്റ് കൂട്ടുമെന്നും, വ്യത്യസ്തതയാര്‍ന്ന വിവിധയിനം കലാപരിപാടികളുടെ ഒരുക്കങ്ങള്‍ ഇതിനോടകം അണിയറയില്‍ തുടങ്ങിക്കഴിഞ്ഞതായും ആര്‍ട്ട്‌സ് ചെയര്‍മാന്‍ ലിജോ ജോര്‍ജ് പറഞ്ഞു. ഓണാഘോഷങ്ങളുടെ വന്‍ വിജയത്തിനായുള്ള വിവിധ കമ്മറ്റികളുടെ ഒരു ആലോചനാ യോഗം ഓഗസ്റ്റ് 4 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് മാപ്പ് ഐസിസി ബില്‍ഡിങ്ങില്‍ വച്ച് കൂടുന്നതാണ് എന്ന് മാപ്പ് പ്രസിഡന്റ് ചെറിയാന്‍ കോശി അറിയിച്ചു.
ഓണാഘോഷങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ചെറിയാന്‍ കോശി (മാപ്പ് പ്രസിഡന്‍റ്): 2012869169, തോമസ് ചാണ്ടി (ജനറല്‍ സെക്രട്ടറി): 2014465027, ശ്രീജിത്ത് കോമാത്ത് (ട്രഷറാര്‍): 6365422071, ലിജോ ജോര്‍ജ് (ആര്‍ട്ട്‌സ് ചെയര്‍മാന്‍): 215 776 7940.
രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഓ അറിയിച്ചതാണിത്.
Comments