ജോസ് കണിയാലി
ചിക്കാഗോ: ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ് ഡോ. ബീന ഇണ്ടിക്കുഴി അറിയിച്ചു. 2019 നവംബര്‍ 10, 11 തീയതികളില്‍ ലാസ്‌വേഗസ് ഫ്‌ളെമിന്‍ഗോ ഹോട്ടലില്‍ വെച്ചാണ് സമ്മേളനം നടത്തപ്പെടുന്നത്.
നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ വിമന്‍സ് ഫോറം യൂണിറ്റുകളുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ നടന്നുവരുന്നു. ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായി നിരവധി സബ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
ഡോ. ബീന ഇണ്ടിക്കുഴി, ഡോ. സ്മിത തോട്ടം, ലിബി ചാക്കോ വെട്ടുകല്ലേല്‍, റോണി ആന്റണി വാണിയപുരയ്ക്കല്‍, ഷാന്റി അലക്‌സ് കോട്ടൂര്‍, ലിജി സന്തോഷ് മേക്കര, അപര്‍ണ ജെയ്‌മോന്‍ വള്ളിത്തോട്ടത്തില്‍, സിമി മനോജ് താനത്ത് എന്നിവരടങ്ങുന്ന നാഷണല്‍ കമ്മറ്റിയാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.
സോമന്‍ & എല്‍സ കോട്ടൂരാണ് പ്ലാറ്റിനം സ്‌പോണ്‍സര്‍. ജോസ് സ്റ്റീഫന്‍ & അല്‍ഫോന്‍സ പുത്തന്‍പുരയില്‍, കെ.സി.സി.എന്‍.എ. ടീം ഹെറിറ്റേജ് എന്നിവര്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍മാരാണ്. പീറ്റര്‍ & സാലിക്കുട്ടി കുളങ്ങര, സണ്ണി & ബീന ഇണ്ടിക്കുഴി, ഷാജി & മിനി എടാട്ട്, സ്റ്റീഫന്‍ & സിമി കിഴക്കേക്കുറ്റ്, റ്റോമി & നാന്‍സി ചക്കുങ്കല്‍, തമ്പിച്ചന്‍ & നീത ചെമ്മാച്ചേല്‍, സാബു & ജോസി പടിഞ്ഞാറേല്‍, ജോസ് & ബിനി ചെറുകര, ജോസഫ് & ലിബി വെട്ടുകല്ലേല്‍, സന്‍ഡു & സ്മിത വള്ളിപ്പടവില്‍, ജെയ്ന്‍ മാത്യു കണ്ടാരപ്പള്ളില്‍, ജോസ് & അനിത ഉപ്പൂട്ടില്‍, ജോയി & ഫിന്‍സി നെടിയകാലായില്‍, സിറിയക് & സിജു കൂവക്കാട്ടില്‍, ജെയ്‌മോന്‍ & ഷൈനി നന്തികാട്ട്, ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി എന്നിവരാണ് സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍.
പരമാവധി ക്‌നാനായ കത്തോലിക്കാ വനിതകള്‍ ലാസ്‌വേഗസ് സമ്മേളനത്തിലേക്ക് രജിസ്റ്റര്‍ ചെയ്ത് ഈ ക്‌നാനായ വനിതാ കൂട്ടായ്മയെ അവിസ്മരണീയമാക്കി മാറ്റുവാന്‍ പ്രസിഡന്റ് ഡോ. ബീന ഇണ്ടിക്കുഴി അഭ്യര്‍ത്ഥിച്ചു.
Comments