You are Here : Home / USA News

ബാലികാ പീഡന കേസിലെ പ്രതിയെ സഹതടവുകാരൻ മർദിച്ചു ടോയ്‌ലറ്റിൽ മുക്കിക്കൊന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 03, 2019 10:11 hrs UTC

ജാക്ക്സൺവില്ല (ഫ്ലോറിഡാ) ∙ ബാലികാ പീഡന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഡേവിഡ് റമിറസിനെ സഹതടവുകാരൻ പോൾ ഡിക്സൻ (43) മർദ്ദിച്ചവശനാക്കി സെല്ലിനകത്തെ ടോയ്‌ലറ്റിൽ മുക്കി കൊലപ്പെടുത്തി. ജാക്സൺ വില്ല ഷെറിഫ് ഓഫിസ് വാർത്ത സ്ഥിരീകരിച്ചു. ജാക്സൺവില്ല ഡ്യുവൽ കൗണ്ടി ജയിലിലായിരുന്നു സംഭവം.

ഡേവിഡ് റമിറസുമായി ഉണ്ടായ തർക്കമാണ് പോൾ ഡിക്സനെ പ്രകോപിപ്പിച്ചത്. പോൾ ഡിക്സൻ ഡേവിഡിനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് സെൽ ടോയ്‍ലറ്റിൽ തലതാഴ്ത്തിവയ്ക്കുകയായിരുന്നു. ദൃക്സാക്ഷിയായ തടവുകാരൻ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു.

മരിച്ചവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി ഡേവിഡിനെ ജയിലിൽ നിന്നും മോചിപ്പിച്ചുവെന്നാണു ജയിൽ അധികൃതർ അറിയിച്ചത്.

17 വയസിൽ കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചയാളാണ് പോൾ ഡിക്സൻ.11 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2013 മുതൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന ഡേവിഡ് റമിറസാണ് കൊല്ലപ്പെട്ടത്.

കുട്ടികളെ പീഡിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്ത പ്രതികൾ ജയിലിൽ വന്നാൽ അവർക്കവിടെ യാതൊരു സമാധാനവും ലഭിക്കുകയില്ല. അവർ വളരെ സൂക്ഷ്മതയോടെ കഴിയേണ്ടി വരും. അവർക്ക് സംരക്ഷണം ലഭിക്കണമെങ്കിൽ ജയിലിൽ മിത്രങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ക്രൈം ആന്റ് സേഫ്റ്റി അനലിസ്റ്റ് കെൻ ജെഫെർസർ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.