You are Here : Home / USA News

മുപ്പത്തിയഞ്ച് വയസിനു മുകളിലുള്ള സ്ത്രീകൾക്ക് മാമോഗ്രാം പരിശോധന സൗജന്യം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 03, 2019 10:12 hrs UTC

ന്യൂയോർക്ക്∙ ന്യുയോർക്ക് സംസ്ഥാനത്തെ മുപ്പത്തിയഞ്ചു വയസിനു മുകളിലുള്ള സ്ത്രീകൾക്ക് വാർഷിക മാമോഗ്രാം പരിശോധന സൗജന്യമായി നൽകണമെന്ന് നിഷ്കർഷിക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചു. നിലവിലുള്ള നിയമനുസരിച്ച് 40 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് മാത്രമേ വാർഷിക മാമോഗ്രാം പരിശോധന സൗജന്യമായി നടത്തികൊടുക്കുന്നതിനു ഇൻഷ്വറൻസ് കമ്പനികൾക്ക് ബാധ്യതയുണ്ടായിരുന്നുള്ളൂ.

ഷാനൻ ലോ എന്നാണ് ബില്ല് നാമകരണം ചെയ്തിരിക്കുന്നത്. ഷാനൻ സാറ്റ്വർനൊ എന്ന ലോങ്ങ്ഐലൻഡ് അധ്യാപിക 31–ാം വയസ്സിൽ സ്തനാർബുദം പിടിപെട്ടു മരിച്ചിരുന്നു. ശരിയായ സ്ക്രീനിങ്ങ് നടത്താൻ കഴിയാതിരുന്നതാണ് ഇവരുടെ മരിണത്തിന് ഇടയായത്.

ഇങ്ങനെ ഒരു സംഭവം ഇനിയും ആവർത്തിക്കാൻ അനുവദിച്ചു കൂടാ. കാൻസർ രോഗം ആരംഭത്തിലെ കണ്ടുപിടിക്കുന്നതിന് ഈ നിയമം സഹായകരമാകും ബില്ലിൽ ഒപ്പുവച്ചതിനുശേഷം ഗവർണർ പ്രതികരിച്ചു. വർഷം തോറും 40 വയസിനു താഴെയുള്ള 12,000 സ്ത്രീകളിലാണ് സ്തനാർബുദം കണ്ടെത്തുന്നത്. ആയിരം പേർ ഇതു മൂലം മരണപ്പെടുന്നു.

ബിൽ നേരത്തെ സെനറ്റിൽ പരാജയപ്പെട്ടിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.