ഗാൽവസ്റ്റൺ (ടെക്സസ്)∙ കറുത്ത വർഗക്കാരനായ ഡൊണാൾഡ് നീലി (43) എന്ന പ്രതിയെ അറസ്റ്റ് ചെയ്തു കയർ ഉപയോഗിച്ച് കെട്ടി നടത്തിച്ച സംഭവത്തിൽ ഗാൽവസ്റ്റൻ പൊലീസ് ചീഫ് വെർണൻ എൽ ഹെയിൽ ഖേദം രേഖപ്പെടുത്തി. കുതിരപുറത്തിരുന്ന് രണ്ടു വെളുത്ത വർഗക്കാരായ പൊലീസുകാരാണ് സംഭവത്തിന് പിന്നിൽ..
ക്രിമിനൽകുറ്റം ചുമത്തിയാണ് ഡൊണാൾഡ് നീലിയെ ശനിയാഴ്ച അറസ്റ്റു ചെയ്തത്. തുടർന്ന് കൈ വിലങ്ങണിയിച്ചു വാഹന സൗകര്യത്തിന്റെ അപര്യാപ്തതമൂലം നടത്തി കൊണ്ടുപോകുകയായിരുന്നു എന്നാണ് പൊലീസ് ചീഫ് വിശദീകരിച്ചത്.
അമേരിക്കയിൽ അടിമത്വം നിലനിന്നിരുന്ന കാലത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ഇതെന്നും കറുത്തവർഗക്കാരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതിന് വ്യക്തമായ തെളിവാണിതെന്നും വിമർശകർ പ്രതികരിച്ചു. സംഭവത്തെകുറിച്ചു അന്വേഷണം നടത്തുമെന്നും, നിയമ വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചുവോ എന്നു പരിശോധിക്കുമെന്നും പൊലീസ് ചീഫ് പറഞ്ഞു.
Comments