ഡമോക്രാറ്റിക് പ്രൈമറിയില്‍ ടെക്‌സസിലായിരിക്കും ഏറ്റവും വലിയ ഏറ്റുമുട്ടല്‍ നടക്കുക എന്നു നിരീക്ഷകര്‍ പറയുന്നു. 38 ഇലക്ടറല്‍ വോട്ടുകളുള്ള സംസ്ഥാനം ഏതൊരു സ്ഥാനാര്‍ത്ഥിക്കും ഒരു "പ്രൈസ് കാച്ച്' ആയിരിക്കും. 1994 മുതല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച സംസ്ഥാനം തിരിച്ചുപിടിക്കാന്‍ കരുത്തനായ ഒരു ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കണം എന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം.
ഡമോക്രാറ്റിക് പ്രൈമറിയില്‍ രണ്ടു ഡസനിലധികം സ്ഥാനാര്‍ത്ഥികളുണ്ട്. ഇവരില്‍ ആരെയാണ് വോട്ടര്‍മാര്‍ ഇഷ്ടപ്പെടുക എന്നറിയാന്‍ ഡാലസ് മോര്‍ണിംഗ് ന്യൂസിനുവേണ്ടി എമേഴ്‌സണ്‍ കോളജിലെ ഒരു ടീം ഓഗസ്റ്റ് 1 മുതല്‍ 3 വരെ 1,033 രജിസ്‌ട്രേഡ് വോട്ടര്‍മാര്‍ക്കിടയില്‍ സര്‍വ്വെ നടത്തി. സര്‍വ്വെയില്‍ പങ്കെടുത്ത 27.7 ശതമാനം പേര്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ. ബൈഡനെ അനുകൂലിച്ചു. ടെക്‌സസിന്റെ "സ്വന്തം' പുത്രന്മാരായ ബീറ്റോ ഒറച്ചര്‍ക്കെയും ജൂലിയന്‍ കാസ്‌ട്രോയും പിന്നിലെത്തി. ഒറൗര്‍കെ - 19%, ബേണി സാന്‍ഡേഴ്‌സ് - 15.7%, എലിസബത്ത് വാറന്‍ 13.7 %, പീറ്റ് ബട്ടീജീജ് - 7.2%. കമല ഹാരിസ് - 5 %, ആന്‍ഡ്രൂ യാംഗു കോറിബുക്കര്‍ - 3 % എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളെ വോട്ടര്‍മാര്‍ പിന്തുണച്ചത്. സാധാരണ പറയാറുള്ളതുപോലെ വിവരങ്ങളില്‍ പ്ലസോ, മൈനസോ 3 % വീതം സംഭവിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സര്‍വെയില്‍ കുറയധികം കൗതുകകരമായ വസ്തുതകള്‍ വെളിപ്പെടുത്തു. ഏവര്‍ക്കും സുപരിചിതനായ ബൈഡനാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ അനുയോജ്യന്‍ എന്നാണ് വോട്ടര്‍മാരുടെ മതം. 2004-ലെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍ കെറി ഈ നിമിഷം ടെക്‌സസുകാര്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ് പ്രതികരിച്ചു. 2020-ല്‍ ഒറൗര്‍കെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ് കോര്‍ണിനെതിരേ സെനറ്റ് സീറ്റിന് ഒറൗര്‍കെ മത്സരിക്കണമെന്നാണ് 46 ശതമാനം പേര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രൈമറികളില്‍ നിന്നു സ്വയം പിന്തിരിയണമെന്നും അഭിപ്രായപ്പെട്ടു. 41 ശതമാനം പേര്‍ ജൂലിയന്‍ കാസ്‌ട്രോയും ഇങ്ങനെ ചെയ്യണമെന്ന അഭിപ്രായക്കാരായിരുന്നു. ഹാരിസും ബുക്കറും കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന കാഴ്ചയാണ് ഡമോക്രാറ്റിക് ഡിബേറ്റുകളില്‍ കണ്ടത്. ഡാലസ് മോര്‍ണിംഗ് ന്യൂസും എമേഴ്‌സണ്‍ കോളജ് ടീമും ഈ വാദത്തെ ശക്തമായി പിന്തണയ്ക്കുന്നവരാണ്. എങ്കിലും സര്‍വ്വെ ഫലത്തില്‍ ഹാരിസിനും ബുക്കറിനും കാര്യമായ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല.
ബൈഡന്‍ 19 ശതമാനത്തിനെതിരേ 28 ശതമാനവുമായി ഒറൗര്‍കെയ്ക്ക് മുന്നിലാണ് എന്ന സര്‍വ്വെ ഫലം ഒറൗര്‍കെയ്ക്കും അനുയായികള്‍ക്കും ശക്തമായ താക്കീതാണ്. ടെക്‌സസ് അനായാസം പിടിക്കാമെന്നും അങ്ങനെ സ്വന്തമാക്കുന്ന 38 ഇലക്ടറര്‍ വോട്ടുകളുമായി പാര്‍ട്ടിയില്‍ വിലപേശാമെന്നും ഒറൗര്‍കെ മോഹിച്ചു. ഈ മോഹം നടക്കാന്‍ സാധ്യതയില്ലെന്നാണ് സര്‍വ്വെ ഫലം പറയുന്നത്. കാസ്‌ട്രോയ്ക്ക് മത്സരരംഗത്തെങ്ങും സാന്നിധ്യം പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല, സെനറ്റ്, ജനപ്രതിനിധി മത്സരങ്ങളില്‍ ഒതുങ്ങുകയാകും അഭികാമ്യം. ടെക്‌സസില്‍ മാത്രമല്ലമുന്നോട്ടു പോയി ഫ്‌ളോറിഡ ജയിച്ച് 29 ഇലക്ടറല്‍ വോട്ടുകളും അരിസോണ നേടി 11 ഇലക്ടറല്‍ വോട്ടുകളും തനിക്ക് കരസ്ഥമാക്കാന്‍ കഴിയും എന്ന് കാസ്‌ട്രോ അവകാശപ്പെട്ടിരുന്നു. ഇതിനു പുറമെ മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, ഫിലഡല്‍ഫിയ സംസ്ഥാനങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും - കാസ്‌ട്രോയുടെ മോഹങ്ങള്‍ ചിറകുവിടര്‍ത്തിയിരുന്നു.
ടെക്‌സസ് സെനറ്റ് പ്രൈമറിയില്‍ ഇതുവരെ കേള്‍ക്കുന്ന പേരല്ലാതെ "മറ്റൊരാളിനെ'യാണ് 58 ശതമാനം പിന്തുണയ്ക്കുന്നത് എന്ന സര്‍വ്വെ ഫലം ഡമോക്രാറ്റിക് പാര്‍ട്ടി അനുയായികളില്‍ ആശങ്ക ഉളവാക്കേണ്ടതാണ്.
Comments