ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ സെപ്റ്റംബർ 7 ന് സെന്റ് തോമസ് സിറോ മലബാർ കത്തീഡ്രൽ ഹാളിൽ നടത്തുന്ന ഓണാഘോഷത്തോടനുബന്ധിച്ച് വിമൻസ് ഫോറം അത്തപ്പൂവിടൽ മത്സരം നടത്തുന്നു.
അസോസിയേഷന്റെ ഓണാഘോഷം ബ്രിട്ടനിലെ ബ്രിസ്റ്റോൾ ബ്രാഡ്‍ലി സ്റ്റോക്ക് സിറ്റിയുടെ മേയറായ മലയാളി ടോം ആദിത്യ, ഇല്ലിനോയി സ്റ്റേറ്റിലെ ബെൽവുഡ് സിറ്റി മേയർ ആൻഡ്രേ ഹാർവി എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്യുന്നത്.
സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 4 മുതൽ 6 വരെ ഓണസദ്യ, 6 മുതൽ 7 വരെ മീറ്റിംഗ് , 7 മുതൽ 10 വരെ വിവിധ കലാപരിപാടികൾ എന്നിവയാണ്.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന അത്തപ്പൂവിടൽ മത്സരത്തിന്റെ നിബന്ധനകൾ.
1. സെപ്റ്റംബർ 7, 2019, സമയം: വൈകിട്ട് 3 മുതൽ 4 വരെ.
2. 2 മുതൽ 4 വരെ അംഗങ്ങളാണ് ഒരു ടീമിൽ വേണ്ടത്.
3. അത്തപ്പൂവിന്റെ വലിപ്പം 5*5 അടി.
4. ഫ്രഷ് പ്ലവർ/ ആർട്ടിഫിഷൽ (പ്ലാന്റ് ഒറിജിനൽ) എന്നിവ ഉപയോഗിക്കാവുന്നതാണ്.
5. പ്രോഫ്സ് ഉപയോഗിക്കാവുന്നതാണ്.
6. രജിസ്ട്രേഷന്റെ അവസാന ദിവസം സെപ്റ്റംബർ 3.
വിജയികൾക്ക് ഒന്നാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് മനോജ് അച്ചേട്ട്, രണ്ടാം സമ്മാനം ഫിലിപ്പ് പുത്തൻപുര, മൂന്നാം സമ്മാനം ഷാബു മാത്യു എന്നിവരാണ്.
ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം നടത്തുന്ന ഈ അത്തപ്പൂവിടൽ മത്സരത്തിന്റെ ജനറൽ കോർഡിനേറ്റർ റോസ് വടകര (708 662 0774), വിമൻസ് ഫോറം പ്രതിനിധികളായ ലീല ജോസഫ് ( 224 578 5262) മേഴ്സി കുറിയാക്കോസ് (773 865 2456) എന്നിവരുമായി കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടതാണ്.
ഓണാഘോഷദിവസം താലപ്പൊലിയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള വനിതകളും കുട്ടികളും കേരള ഡ്രസ്സിൽ വരേണ്ടതാണ്.
Comments